
പാലാ :പിഴക് :എന്റെ വീടിരിക്കുന്ന വഴി വളരെ മോശമാണെന്നു മാണി സി കാപ്പൻ പറഞ്ഞപ്പോൾ കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി കാപ്പനെ ഒന്ന് ഞൊണ്ടി; കള്ള ചിരിയോടെ ചോദിച്ചു ഞങ്ങടെ വഴിയെക്കാളും മോശമാണോ;വളരെ മോശമാണ്; നിങ്ങള് അതുവഴി വരാത്തത് കൊണ്ടാ മനസിലാകാത്തത്.ജിജി തമ്പി ചില റോഡുകളുടെ കാര്യം പറഞ്ഞിട്ടുണ്ട് .നാളെ രാവിലെ ഒമ്പതരയ്ക്ക് മുമ്പ് റോഡുകളുടെ ലിസ്റ്റ് എന്റെ വീട്ടിലെത്തിച്ചാൽ പത്തരയ്ക്ക് ജെൽ ജീവന്റെയും , പി ഡബ്ലിയുഡി യുടെയും ഉദ്യോഗസ്ഥരുടെ കമ്മിറ്റി വിളിച്ചിട്ടുണ്ട് അതിൽ അവതരിപ്പിച്ചു അനുമതി വാങ്ങി തരാമെന്നു പറഞ്ഞപ്പോൾ അവിടെ കൂടി നിന്നവരെല്ലാം കൈയ്യടിച്ചു .എനിക്ക് ഏറ്റവും ഭൂരിപക്ഷം തന്ന പഞ്ചായത്താണ്.ഇനിയും ജയിക്കണമെന്നു താൽപ്പര്യമുണ്ട് .അതുകൊണ്ടു കാര്യങ്ങൾ ബോധിപ്പിക്കണം.
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽപ്പെടുത്തി എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ച 9 ലക്ഷം രൂപ ചെലവഴിച്ച് ടാറിംഗ് നടത്തിയ പിഴക് ഉപ്പുമാക്കൽ പാലം – മേപ്പുതുശേരി റോഡിൻ്റെയും 10 ലക്ഷം രൂപ മുടക്കി ടാറിംഗ് നടത്തിയ മാനത്തൂർ പാട്ടത്തിപ്പറമ്പ് റോഡിൻ്റെയും ഉദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ. നിർവഹിച്ചു.
സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി അധ്യക്ഷത വഹിച്ചു. വാർഡുമെമ്പർമാരായ റീത്താമ്മ ജോർജ് ജോസ് പ്ലാശനാൽ, വൈസ് പ്രസിഡൻ്റ് വി.ജി. സോമൻ, ബ്ലോക്ക് മെമ്പർമാരായ പി.കെ.ബിജു, ലാലി സണ്ണി, രാഷ്ടീയകക്ഷി നേതാക്കളായ ബിന്നി ചോക്കാട്ട്, സിബി അഴകൻപറമ്പിൽ, ജോസ് വടക്കേക്കര, ഷാജൻ കടുകൻമാക്കൽ, ജോണി പുത്തേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.?

