
കോട്ടയം: കേരളാ കോൺഗ്രസ് (B) കോട്ടയം ജില്ലാ കമ്മിറ്റിയിൽ ഗ്രൂപ്പ് യുദ്ധം മുറുകുന്നു. ഇന്നലെ പാലാ പോണാട് സ്വദേശിയായ മനോജ് കെ.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് സ്ഥാനം രാജി വച്ചിരുന്നു. നവ മാധ്യമങ്ങളിൽ അദ്ദേഹം അത് പ്രചരിപ്പിക്കുകയും ചെയ്തു.
എന്നാൽ കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് പക്ഷം പറയുന്നത് സംസ്ഥാന ചെയർമാൻ ഗണേഷ് കുമാർ നേരിട്ട് വിളിച്ച് വരുത്തി കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി പുറത്താക്കി എന്നാണ്.അതേ സമയം കുറെക്കാലമായി കേരളാ കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായി തുടരുകയാണ്.

