
പാലാ: കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ച ജീവനക്കാരുടെ സ്നേഹസംഗമം പാലാ മിൽക് ബാർ ആഡിറ്റോറിയത്തിൽ നടന്നു .ആരോഗ്യമുള്ള കാലത്ത് പൊതുമേഖലാ സ്ഥാപനമായ കെ.എസ് ആർ.ടി.സിയെ സേവിച്ച ഞങ്ങൾക്ക് ജീവിത സായന്തനത്തിൽ പെൻഷൻ പോലും നൽകാതെ ജീവിതം ദുരിതമയമാക്കി മാറ്റുമ്പോൾ ഞങ്ങൾക്കും വോട്ടുണ്ടെന്ന് ഭരണക്കാർ ഓർക്കുന്നത് നന്നാണെന്ന് സ്നേഹസംഗമം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി അശോക് കുമാർ ഓർമിപ്പിച്ചു.
യോഗത്തിൽ എവി സാമുവേൽ (പാലാ യൂണിറ്റ് പ്രസിഡണ്ട് ,മോഹൻ മാത്യൂ ( സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി) അപ്പുക്കുട്ടൻ കെ (സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി) പി.കെ രാമചന്ദ്രൻ നായർ ,സുമേഷ് ജോൺ ,വാരിജാക്ഷൻ (ജോയിൻ്റ് സെക്രട്ടറി) ജോസ് ജേക്കബ്ബ്, എന്നിവർ പ്രസംഗിച്ചു.കെ.കെ സുകുമാരൻ ,സ്വാഗതവും ,എൻ.ജി.ആർ നായർ കൃതജ്ഞതയും പറഞ്ഞു

