പാലാ : കടയത്ത് വാഹനങ്ങളുടെ കൂട്ടയിടി.മൂന്നുപേർക്ക് പരിക്ക് . ഒരാളുടെ നില ഗുരുതരം.പാലായിൽ നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോവുകയായിരുന്ന ടാറ്റ സഫാരി വാഹനം കടയം എൽ പി സ്കൂൾ വളവിൽ രണ്ട് കാറുകളും ഒരു ബൈക്കും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മരണപ്പാച്ചിൽ നടത്തി അപകടത്തിന് കാരണമായ വാഹനത്തിൽ ഉണ്ടായിരുന്ന ദമ്പതികൾക്കും ഇടിയേറ്റ മഹീന്ദ്ര എക്സ് യു വി വാഹനത്തിലെ യാത്രക്കാരൻ പാലാ മീനച്ചിൽ സ്വദേശി പള്ളത്തുശ്ശേരി ജോമോനുമാണ് പരിക്കേറ്റത്.

പാലാ ഭാഗത്ത് നിന്നും വന്ന സഫാരി കാർ അമിത വേഗതയിൽ ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഒരു ബുള്ളറ്റിലും ഒരു ടാറ്റ ടിയാഗോ കാറിലും മഹേന്ദ്ര എക്സ്‌യുവിയിലും ആണ് ഇടിയേറ്റത്.പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഈ ഭാഗത്ത് സ്ഥിരം അപകടങ്ങൾ ഉണ്ടാവുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു .സ്ഥിരം പരാതി പറയാറുണ്ടെങ്കിലും ഡിജികൃതരും രാഷ്ട്രീയ നേതൃത്വവും മൗനം നടിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു .

