Kerala

സഭയുടെ കരുണാർദ്ര ശുശ്രൂഷയുടെ മുഖമാണ് കെയർ ഹോമുകൾ:മാർ ജോസഫ് കല്ലറങ്ങാട്ട്

 

പാലാ :സഭയുടെ കരുണാർദ്ര ശുശ്രൂഷയുടെ മുഖമാണ് കെയർ ഹോമുകൾ എന്ന് പാലാ രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത കെയർ ഹോസിന്റെ വാർഷി കാഘോഷവും കുടംബസംഗമവും ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പിതാവ്. പൊതുവെ ഒന്നിച്ചുകൂടാൻ പ്രയാസമുള്ള ഒരു വലിയ കൂട്ടായ്‌മയുടെ രൂപത കുടുംബസംഗമത്തിനാണ് നാം ഇവിടെ സാക്ഷ്യം വഹിക്കുന്നതെന്നും വിവിധ സന്യാസസമൂഹങ്ങളും അൽമായസഹോദരങ്ങളും സ്നേഹത്തോടും അർപ്പണ മനോഭാവത്തോടും കൂടി ചെയ വരുന്ന കെയർ ഹോംസ് ശുശ്രൂഷകൾ ശ്ലാഘനീയമാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

കെയർ ഹോമുകൾ കൂടുതൽ സന്തോഷത്തിൻ്റെ ഇടങ്ങളായി കാണുവാൻ കഴിഞ്ഞിട്ടുള്ളത് വിസ്മ യത്തോടെ കണ്ടിട്ടുള്ള കാര്യമാണെന്നും അവിടുത്തെ അന്തേവാസികളുടെ സന്തോഷവും സംതൃപ്തിയും കൂടുതൽ മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നും ഒന്നിച്ചു ജീവിക്കുമ്പോൾ ഉണ്ടാകുന്ന കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം മറികടന്ന് കൂട്ടായ്‌മയുടെ ബലം കൂട്ടുന്നതായി കെയർ ഹോമുകൾ സന്ദർശിക്കുമ്പോൾ അനുഭവിക്കുവാൻ കഴിയുന്നു വെന്നും പിതാവ് അനുസ്‌മരിച്ചു. മാർ സ്ലീവാ മെഡിസിറ്റി പാലാ രൂപത കെയർ ഹോംസ് സ്പെഷൽ സ്കൂൾ കുട്ടികൾക്കായി വിവധ പ്രോജക്‌ടുകളുടെ ഉദ്ഘാടനവും തദവസര ത്തിൽ നടന്നു.

രൂപത കെയർ ഹോംസ് വാർഷികാഘോഷപരിപാടിയിൽ പാലാ രൂപത വികാരി ജനറാള ച്ചന്മാരായ മോൺ. റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. റവ. ഡോ. ജോസഫ് കണിയോടിക്കൽ, അരുണാപുരം പള്ളി വികാരി റവ. ഫാ. മാത്യു പുല്ലുകാലായിൽ, പാലാ രൂപത കെയർ ഹോംസ് ഡയറക്‌ടർ റവ. ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം തുട ങ്ങിവർ ആശംസകൾ നേർന്നു. രൂപതയിലെ വിവിധ സന്യാസസമൂഹങ്ങളുടെ സുപ്പീരിയർ ജനറൽസ്, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്‌സ് സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 74 കെയർ ഹോംസിൽനിന്നുള്ളവർ പങ്കെടുത്തു. കുട്ടികളും മുതിർന്നവരും കലാപരിപാടി കൾ അവതരിപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്‌തു. പാലാ രൂപത കെയർ ഹോംസ് പ്രസിഡൻ്റ് സിസ്റ്റർ റീബാ വേത്താനത്ത് എഫ്.സി.സി, വൈസ് പ്രസിഡൻ്റ് സിസ്റ്റർ ആൻജോ എസ്.എം.എസ്, സെക്രട്ടറി സിസ്റ്റർ ജോയൽ എസ്.ആർ.എ തുടങ്ങിയവർ വാർഷി കാഘോഷത്തിന് നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top