പാലാ :ഇന്നലെ നിര്യാതനായ ജോയി മണ്ണനാൽതാഴെയുടെ സംസ്ക്കാര കർമ്മങ്ങൾ ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് ഭവനത്തിൽ ആരംഭിക്കും.തുടർന്ന് ചിറ്റാർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.

ഇന്നലെ ഉച്ചയോടെ ചിറ്റാർ തോട്ടിൽ കുളിക്കാനായി പോയപ്പോൾ കടവിൽ കുഴഞ്ഞു വീണാണ് ഇദ്ദേഹം മരണപ്പെട്ടത്.നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .സി ഐ ടി യു വിന്റെ സജീവ പ്രവർത്തകനായിരുന്നു ജോയി.

