കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന്  അവധി പ്രഖ്യാപിച്ചു - Kottayam Media

Education

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന്  അവധി പ്രഖ്യാപിച്ചു

Posted on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന്  അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്കടക്കം ഇന്ന് അവധിയായിരിക്കും. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്‌റ്റേറ്റ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

അതേസമയം ഇന്നലെ രാത്രി മുതല്‍ ശക്തിയാര്‍ജിച്ച കാലവര്‍ഷം പല ജില്ലകളിലും തുടരുകയാണ്. അതിതീവ്ര മഴ മുന്നറിയിപ്പുള്ള കൊച്ചിയില്‍ ആണ് ഏറ്റവും ശക്തം. ലോ റേഞ്ചിലും ഹൈറേഞ്ചിലും മണിക്കൂറുകളായി മഴ തുടരുന്ന ഇടുക്കിയില്‍ ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. 25 പേരടങ്ങുന്ന എൻ ഡി ആര്‍ എഫ് സംഘം ഇടുക്കിയിലെത്തി.

കാസര്‍കോട്,കണ്ണൂര്‍ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ഇടുക്കി,കണ്ണൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാല് ദിവസം സംസ്ഥാന വ്യാപകമായ അതിശക്തമായ മഴ തുടരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version