Kerala

ശാക്തേയം:സ്ത്രീശക്തി വനിതാ സമ്മേളനങ്ങൾ എസ്എൻഡിപി യോഗം മീനച്ചി യൂണിയന് പുതിയ ഊർജ്ജം പകരും ഓ എം സുരേഷ് ഇട്ടിരിക്കുന്നേൽ

പാലാ: പഞ്ചായത്ത് ഇലക്ഷന് മുന്നോടിയായി എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാ സമ്മേളനങ്ങൾ നടത്തുന്നു. ശാക്തയം എന്ന പേരിലാണ് ഈ സമ്മേളനങ്ങൾ നടക്കുന്നത്. സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഉള്ള ഈ അവസരത്തിൽ വനിതാ സമ്മേളനങ്ങൾ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട് . ഈ സമ്മേളനങ്ങൾ മീനച്ചിൽ യൂണിയന് പുതിയ ഊർജ്ജം പകരുമെന്ന് മീനച്ചിൽ യൂണിയൻ ചെയർമാൻ ഒ എംസുരേഷ് ഇട്ടി കുന്നേൽ മേഖലാ സമ്മേളനങ്ങൾക്ക് മുന്നോടിയായി നേതൃത്വയോഗം യൂണിയൻ പ്രാർത്ഥനാ ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുo ഈഴവ വിഭാഗങ്ങളെ അവഗണിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ചുട്ട മറുപടി കൊടുക്കുന്നതിനും വേണ്ടിയാണ് ഈ സമ്മേളനങ്ങൾഎന്ന് മുഖ്യപ്രഭാഷണം നടത്തിയ കൺവീനർ എം ആർ ഉല്ലാസ് പറഞ്ഞു. 28 സീറ്റുകൾ ഉള്ള പാലാ മുനിസിപ്പാലിറ്റിയിൽ ഒരു ഈഴവ സ്ഥാനാർത്ഥിയെ പോലും നിർത്താനും അവരെ വിജയിപ്പിക്കുവാനും ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകാത്ത സാഹചര്യത്തിൽ നടത്തുന്ന ഈ സമ്മേളനങ്ങൾ ഏറെ പ്രാധാന്യമുണ്ട്. നാല് മേഖല സമ്മേളനങ്ങൾ തുടർന്ന് പാലായിൽ വലിയ മഹാസമ്മേളനം നടത്തുന്നതിനാണ് വനിതാ സംഘം തയ്യാറെടുക്കുന്നത്. ആദ്യമേഖലാസമ്മേളനം ഫെബ്രുവരി മാസം 16 ന് കടപ്പൂർ ശാഖ ഓഡിറ്റോറിയത്തിൽ നടക്കും .

വനിതാ സംഘം ചെയർപേഴ്സൺ മിനർവ മോഹൻ അധ്യക്ഷത വഹിച്ചു . യൂണിയൻ വൈസ് ചെയർമാൻസജീവ് വയലാ. വനിതാ സമ്മേളനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു . അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സിറ്റി രാജൻ ആമുഖ പ്രസംഗം നടത്തി. ജോയിൻ കൺവീനർ ഷാജി തലനാട്, അഡ്മിനിസ്റ്റേറ്റീവ് കമ്മിറ്റി അംഗങ്ങൾ അനീഷ് പുല്ലുവേലി സാബു പിഴക്. സജി ചേനാട് സുധീഷ് ചെമ്പൻകുളം വനജ ശശി,സോളി ഷാജി, സിന്ധു സാബു, മിനി വിജയൻ, ബിന്ദു സജീവ്, സുധ തങ്കൻ, അജിത മോഹൻദാസ്,സുജാത ഷാജി, ഹേമ രാജു ,ശൈലജ ശിവൻ ,സുജ മണിലാൽ ആശ വള്ളിച്ചിറ വിവിധ ശാഖ വനിതാ സംഘം നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു… വനിതാ സംഘം കൺവീനർ സംഗീത അരുൺ സ്വാഗതവും വൈസ് ചെയർപേഴ്സൺ രാജിജിജി രാജ് കൃ തജ്ഞതയും പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top