Kottayam

ഭരണങ്ങാനം അൽഫോൻസാമ്മയുടെ പള്ളിയിൽ നാളെ (ചൊവ്വാ) രോഗീദിനം ആചരിക്കുന്നു


ഭരണങ്ങാനം: വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ഫെബ്രുവരി 11 ചൊവ്വാഴ്ച രോഗീദിനമായി ആചരിക്കുന്നു. ലൂർദ്ദ്മാതാവിന്റെ തിരുനാൾ കൂടിയാണ് നാളെ. ലൂർദ്ദിൽ പരിശുദ്ധ മാതാവ് 1958-ൽ ആദ്യം പ്രത്യക്ഷപ്പെട്ടത് ഫെബ്രുവരി 11-നാണ്. അതിന്റെ അനുസ്മരണാർത്ഥമാണ് ആഗോള കത്തോലിക്കാസഭ നാളെ രോഗീദിനമായി ആചരിക്കുന്നത്.


എല്ലാ മാസവും ഒരു ദിവസം രോഗികൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ നടത്തിവരുന്നു. ചൊവ്വാഴ്ച രാവിലെ 9 .30ന് ആരംഭിക്കുന്ന രോഗീദിന പ്രാർത്ഥനാശുശ്രൂഷകൾ ഉച്ചക്ക് 12. 30ന് വിശുദ്ധ കുർബാനയോടെ അവസാനിക്കും. രോഗികൾക്ക് കുമ്പസാരിക്കുന്നതിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും ജപമാലയും കൈവയ്പ്പ് പ്രാർത്ഥനയും നടത്തപ്പെടുന്നതാണ്.

ഏവർക്കും പ്രത്യേകിച്ച് വാർദ്ധക്യത്തിലെത്തിയവർക്കും രോഗികളായി കഴിയുന്നവർക്കും രോഗവിമുക്തി പ്രാപിച്ചവർക്കും അവരുടെ ബന്ധുക്കൾക്കും ഈ പ്രാർത്ഥന ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്. രോഗീദിന ശുശ്രൂഷകൾ റവ. .ഫാ. തോമസ് ഓലായത്തിൽ നയിക്കും. തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ.അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ നേതൃത്വം നൽകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top