പാലാ നഗരസഭയുടെ 2024-2025 ജനകീയാസൂത്രണ പദ്ധതി പ്രകാരം പേവിഷബാധക്കെതിരെ നായ്ക്കൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നടന്നു .എല്ലാ വാർഡുകളിലും ഇന്നേ ദിവസം കുത്തിവയ്പ്പ് പ്രവർത്തനത്തിൽ ജനപങ്കാളിത്തം വലുതായിരുന്നു .പേ വിഷബാധയ്‌ക്കെതിരെയുള്ള ബോധവൽക്കരണവും ഉണ്ടാവും . മൂന്നാം വാർഡിലെ ക്യാമ്പ് നഗരസഭ കൗൺസിലർ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു.

സീനിയർ വെറ്റിനറി സർജൻ ഡോ. ജോജി മാത്യു, വെറ്റിനറി സർജൻ ഡോ. രേവതി T.R, ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ശ്രീജ,ജയ്മോൻ എന്നിവർ സന്നിഹിതരായിരുന്നു.

