ഇടുക്കി കാഞ്ഞാർ – വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു.വാഗമൺ സന്ദർശിച്ച ശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പടിഞ്ഞാറേ കോടിക്കുളം സ്വദേശികളും കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ ഇവരുടെ ബന്ധുക്കളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

ആൽമിയ(13), അക്ഷയ(25), ഹരിത(26), അമൃത(27), ശരണ്യ(28), ടിൻസി(36), രാധ(61) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ട്ടമായാതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
ഇത് മനസിലാക്കിയ ഡ്രൈവർ റോഡരികിലെ തിട്ടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയതിനാൽ വൻ അപകടം ഒഴിവായി. നാട്ടുകാരും മൂലമറ്റം അഗ്നി രക്ഷാ സേനയും കാഞ്ഞാർ പൊലീസും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

