പാലാ :കടനാട് സെന്റ് അഗസ്റ്റിൻ പള്ളി വികാരിയായ ഫാദർ അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര എന്നും രൂപതയുടെ ഹിതത്തോട് ചേർന്ന് നിന്ന വൈദീക ശ്രേഷ്ടനാണെന്ന് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.സെന്റ് മാത്യൂസ് സ്‌കൂളിന്റെ ശതാബ്‌ദി ആഘോഷ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മാർ കല്ലറങ്ങാട്ട്.

കോഴി തന്റെ കുഞ്ഞുങ്ങളെ കത്ത് സൂക്ഷിക്കുന്നത് പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയടക്കമുള്ള സ്ഥാപനങ്ങളെ കാത്ത് പരിപാലിക്കുന്ന അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര ഇരുന്നിട്ടുള്ള ദേവാലയങ്ങളിലെല്ലാം തന്റേതായ മികവ് വരുത്തിയിട്ടുണ്ടെന്നും പിതാവ് ചൂണ്ടിക്കാട്ടി.വൻ ജനാവലിയാണ് ചടങ്ങിന് എത്തിയെന്നുള്ളത് സംഘാടകർക്ക് ലഭിച്ച അംഗീകാരമായി.
രാജഭരണത്തിലാണ് കടനാട് ഏറെ വളർന്നതെന്ന പിതാവിന്റെ പരാമർശം കടനാട് രാജ വംശത്തിലെ പിന്മുറക്കാരി മുൻ കടനാട് പഞ്ചായത്ത് പ്രസിഡന്റുമായ ഉഷാരാജുവും ആവേശപൂർവമാണ് ശ്രവിച്ചത് .കടനാട് പള്ളിയിരിക്കുന്ന 16 ഏക്കർ ഭൂമി നൽകിയത് കടനാട് രാജവംശമാണ് .സ്ക്കൂളിലെ പൂർവ വിദ്യാർത്ഥിയും;ഇപ്പോൾ സഭയുടെ യുവജന വിഭാഗ കാര്യക്കാരനുമായ ഫാദർ സിറിൽ തയ്യിലും ചടങ്ങിനെത്തിയത് ആവേശകരമായി .അദ്ദേഹം കുട്ടിയായിരിക്കുമ്പോൾ ദേവാലയ ശുശ്രുഷി ആയിരുന്ന കാര്യവും ഉഷാ രാജു പങ്കു വച്ചു.
റവ. ഫാദർ അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര (സ്കൂൾ മാനേജർ), റവ:ഫാദർ ജോർജ് പുല്ലുകാലായിൽ, റവ.ഫാദർ അലക്സ് പെരിങ്ങാമലയിൽ, സിസ്റ്റർ ലിനറ്റ് (ഹെഡ്മിസ്ട്രസ് ) ജിജി തമ്പി ( പഞ്ചായത്ത് പ്രസിഡണ്ട്) രാജേഷ് വാളി പ്ളാക്കൽ (ജില്ലാ പഞ്ചായത്തംഗം) ഉഷാ രാജു ( മുൻ പഞ്ചായത്ത് പ്രസിഡണ്ട്) ബിനു വള്ളോം പുരയിടം (പബ്ളിസിറ്റി കൺവീനർ) തുടങ്ങിയവർ പ്രസംഗിച്ചു.
തോമസ് കാവുംപുറം (ജനറൽ കൺവീനർ), രാജേഷ് കൊരട്ടിയിൽ (സുവനീർ കൺവീനർ) റോക്കി ഒറ്റപ്ളാക്കൽ (ഫുഡ് കമ്മിറ്റി കൺവീനർ) ഗിരീഷ് പനച്ചിക്കൽ (ഡക്കറേഷൻ കമ്മിറ്റി ) പി.ടി.എ ഭാരവാഹികളായ ജോജോ ജോസഫ് പടിഞ്ഞാറെയിൽ (പി.ടി.എ പ്രസിഡണ്ട്) ബിനോയി ജോസഫ് മാലേപ്പറമ്പിൽ ,ദീപ്തി സ്റ്റാൻലി കോഴിക്കോട്ട് ,ലൈസ ഷാജി തയ്യിൽ ,ജോമിൻ ജോർജ് ഇടക്കരോട്ട് ,ജെയ്സ് മാത്യു നടുവിലേക്കുറ്റ്, അഭിലാഷ് ഫ്രാൻസിസ് കോഴിക്കോട്ട് ,രഞ്ജിത് മാത്യു തോട്ടാക്കുന്നേൽ ,ലിൻറാ മോൾ ചക്കുങ്കൽ ,ലി ജി ജോബിൻ ചെറിയൻ മാവിൽ ,സേതു പ്രവീൺ ഇരുവേലിക്കുന്നേൽ എന്നിവർ സന്നിഹിതരായിരുന്നു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

