Kerala

വീടിനടുത്തെ റബ്ബർ പുരയിടത്തിലെ തീയണക്കാൻ ശ്രമിക്കുന്നതിനിടെ തീപൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

വീടിനടുത്തെ റബ്ബർ പുരയിടത്തിലെ തീയണക്കാൻ ശ്രമിക്കുന്നതിനിടെ തീപൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ടക്കടുത്ത് കൊടുമൺ അങ്ങാടിക്കലിലാണ് സംഭവം. അങ്ങാടിക്കൽ സ്വദേശി സുരേന്ദ്രൻ്റെ ഭാര്യ ഓമനയാണ് മരിച്ചത്. ഓമനയുടെ വീടിന് സമീപമുള്ള റബ്ബർ തോട്ടത്തിൽ തീ പട‍ർന്നപ്പോൾ തീയണക്കാൻ നാട്ടുകാർക്കൊപ്പം ഇറങ്ങിയതായിരുന്നു ഓമന.

ഇതിനിടെയാണ് ഓമനയുടെ ശരീരത്തിലേക്ക് തീ പടർന്നത്. ഗുരുതരമായി പൊള്ളലേറ്റ ഓമനയെ രക്ഷിക്കാൻ ഒപ്പമുണ്ടായവർക്കും സാധിച്ചില്ല. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിടും. പിന്നീട് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. റബ്ബർ തോട്ടത്തിൽ തീ പടർന്നതിൻ്റെ കാരണം വ്യക്തമല്ല. നാട്ടുകാരുടെ പരിശ്രമത്തിനൊടുവിൽ ഈ തീയണച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top