മാഹിയില്‍ നിന്ന് പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ട് വന്ന 200 ലിറ്ററോളം അനധികൃത മദ്യവുമായി മുന്‍ ബിജെപി സ്ഥാനാര്‍ത്ഥിയും കൂട്ടാളിയും പിടിയില്‍ - Kottayam Media

Crime

മാഹിയില്‍ നിന്ന് പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ട് വന്ന 200 ലിറ്ററോളം അനധികൃത മദ്യവുമായി മുന്‍ ബിജെപി സ്ഥാനാര്‍ത്ഥിയും കൂട്ടാളിയും പിടിയില്‍

Posted on

കാഞ്ഞിരപ്പള്ളി :മാഹിയില്‍ നിന്ന് പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ട് വന്ന 200 ലിറ്ററോളം അനധികൃത മദ്യവുമായി മുന്‍ ബിജെപി സ്ഥാനാര്‍ത്ഥിയും കൂട്ടാളിയും പിടിയില്‍.പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ മദ്യ വില്‍പ്പന നടത്തിയിരുന്ന കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കല്‍ ശരത് ലാല്‍ (30), പാറക്കോട്ടില്‍ നിതിന്‍ (31) എന്നിവരെയാണ് എക്സൈസ് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൂടെ പിടികൂടിയത്.

മാഹിയില്‍ നിന്ന് 400 കുപ്പി മദ്യവുമായി പിക്കപ്പില്‍ പാണ്ടിക്കാട് ഹൈസ്‌കൂള്‍ പടിയിലുള്ള പച്ചക്കറി കടയുടെ അടുത്ത് എത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാണ്ടിക്കാട് പഞ്ചായത്ത് 19-ാം വാര്‍ഡിലെ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു പിടിയിലായ ശരത് ലാല്‍.

എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും ഇന്റലിജന്‍സ് ബ്യുറോയും മഞ്ചേരി റെയ്ഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ബി ജെ പി നേതാവ് ഉള്‍പ്പെടെ രണ്ട് പേരാണ് അറസ്റ്റിലായത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version