Kerala

42 ലിറ്റർ മദ്യം വാങ്ങി സൂക്ഷിച്ചു;ഡ്രൈ ഡേയെ നേരിടാൻ :ചായക്കടക്കാരൻ പിടിയിൽ

ഇടുക്കി :ഡ്രൈ ഡേയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 42 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഒരാള്‍ പിടിയിലായി.ചാത്തൻപുരയിടത്തില്‍ സുജോ വേലു (49) ആണ് പിടിയിലായത്. പഴയവിടുതി ഗവണ്‍മെൻ്റ് യു.പി സ്കൂളിനു സമീപത്തുള്ള ചായക്കടയില്‍ നിന്നുമാണ് മദ്യത്തിൻ്റെ വൻശേഖരം പിടികൂടിയത്.

എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ മിഥിൻലാല്‍ ആർ.പിയും സംഘവും ചേർന്ന് രാജാക്കാട് പഴയ വിടുതിയില്‍ നടത്തിയ പരിശോധനയിലാണ് മദ്യത്തിൻ്റെ വൻ ശേഖരം പിടികൂടിയത്. പരിശോധനയില്‍ എ.ഇമാരായ നെബു എ.സി, ഷാജി ജെയിംസ്, സിജുമോൻ കെ.എൻ, സി.ഇ.ഒ ആല്‍ബിൻ ജോസ് എന്നിവരും പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top