19 എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു,വയനാട്ടിൽ ഇന്ന് യു ഡി എഫ് പ്രതിഷേധ റാലി വി ഡി സതീശൻ പ്രസംഗിക്കും - Kottayam Media

Kerala

19 എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു,വയനാട്ടിൽ ഇന്ന് യു ഡി എഫ് പ്രതിഷേധ റാലി വി ഡി സതീശൻ പ്രസംഗിക്കും

Posted on

വയനാട്:രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ 19 എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം അറസ്റ്റിലായി. അക്രമ സമയത്തു സ്ഥലത്തുണ്ടായിരുന്ന കല്‍പറ്റ ഡിവൈഎസ്പിയെ സസ്പെന്‍ഡു ചെയ്തു. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

 

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധയോഗവും. ഉച്ചക്കു രണ്ടിന് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് പരിസരത്തുനിന്ന് റാലി ആരംഭിക്കും. കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധയോഗവും നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version