
പാലാ:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി യുടെ നേതൃത്വത്തിലുള്ള വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് നാളെ പാലായിൽ സ്റ്റേഡിയം ജംഗ്ഷനിൽ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് വ്യാപാരി വ്യവസാസി സമിതി നേതാക്കൾ മീഡിയാ അക്കാഡമിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

വ്യാപാരികളുടെ കാലാകാലങ്ങളായുള്ള ആവശ്യമായ ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കെട്ടിട വാടകയിനത്തിൽ ചുമത്തിയ 18 ശതമാനം ജി.എസ്.ടി പിൻവലിക്കുന്ന തടക്കമുള്ള 14 ഇന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വ്യാപാര സംരക്ഷണ സന്ദേശ ജാഥ മുന്നേറുന്നത്.
ഇ എസ് ബിജു ക്യാപ്റ്റനായുള്ള ജനുവരി 13ന് കാസർകോട് നിന്നാരംഭിച്ച ജാഥ 25 ന് തിരുവനന്തപുരത്ത് സമാപിക്കും. ഫെബ്രുവരി 13ന് വമ്പിച്ച പാർലമെൻ്റ് മാർച്ചും സംഘടിപ്പിക്കുന്നതാണ്.
വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ അജിത് കുമാർ, ദീപു സുരേന്ദ്രൻ, അശോക് കുമാർ പൂവക്കുളം എന്നിവർ മീഡിയാ അക്കാഡമിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

