
പാലാ: ചണ്ടീഗഡിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായി സി.പി.ഐ ഇടനാട് ബ്രാഞ്ച് സമ്മേളനം പുഷ്പാർച്ചനയോടെ ആരംഭിച്ചു.യശശരീനായ സഖാവ് എൻ കരുണാകരന്റെ ഭാര്യ തങ്കമ്മ കരുണാകരൻ ചെങ്കൊടി ഉയർത്തി.തുടർന്ന് പ്രതിനിധികൾ പ്രകടനമായി സമ്മേളന നഗരിയിലെത്തി.

സഖാവ് അരവിന്ദ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. സഖാവ് ബിനു അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ സി.പി.എം നേതാവ് വി.ജി സലിയേയും, മണിപ്പുർ കലാപത്തിൽ മരിച്ചവരേയും അനുസ്മരിച്ചു.
രമ്യാ ബിനു അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സി.പി.ഐ പാലാ അസിസ്റ്റൻ്റ് സെക്രട്ടറി എം.ടി സജി സമ്മേളനം ഉദ്ഘാടനം ചെയ്തു.കരൂർ ലോക്കൽ സെക്രട്ടറി സന്തോഷ് ,ശ്യാമളാ ചന്ദ്രൻ ,സജി മോൻ ,ചന്ദ്രൻ പാറയിൽ ,അജി വട്ടക്കുന്നേൽ ,വി.കെ വിജയൻ എന്നിവർ പ്രസംഗിച്ചു. ഇന്നേ ദിവസം പാലാ മണ്ഡലത്തിൽ 23 ബ്രാഞ്ച് സമ്മേളനങ്ങളാണ് നടക്കുന്നത്.

