തൊടുപുഴ :ആലക്കോട് :അഞ്ചിരി സെൻ്റ്. മാർട്ടിൻ ഇടവകക്കാരനായ ചേറ്റായിൽ വീട്ടിൽ സുനിൽ ജോസ് സ്വന്തം ഭവനത്തിൽ നിർമ്മിച്ച പുൽക്കൂട് ശ്രദ്ധേയമായി. വാർഡ് തലത്തിൽ നടത്തിയ പുൽക്കൂട് മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി. സുനിലിൻ്റെ മാതാപിതാക്കളുടെ പ്രോൽസാഹനവും സപ്പേർട്ടുമാണ് പുൽക്കൂട് നിർമ്മാണത്തിന് പ്രചോദനമാകുന്നത് എല്ലാവർഷവും പുൽക്കൂടു മത്സരങ്ങളിൽ പങ്കെടുക്കുകയും. നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്.
വളരെ ചിലവുകുറഞ്ഞ രീതിയിൽ കൂടുതലും പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമാണ രീതി. 2012ഇൽ കേരള തമിഴ്നാട് മുല്ലപ്പെരിയാർ പ്രശ്നം വന്നപ്പോൾ പൂമാല സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥി ആയിരുന്ന സുനിൽ 1001 ഷിമ്മി കൂടുകൾ ഉപയോഗിച്ച് മുല്ലപ്പെരിയാർ ദുരന്തം ഉണ്ടായലുള്ള ഭീകരത സൃഷ്ടിച്ചത് ശ്രദ്ധ ആകർഷിച്ചു. പാചക തൊഴിലാളി ആയിരുന്ന സുനിൽ ഫുട്‌ബോൾ, ബോക്സിങ്, നാടക രചന, കവിത രചന തുടങ്ങി നിരവധി രംഗത്തു കഴിവുകൾ തെളിയിച്ചിട്ടുണ്ട്.
വയനാട് ചൂരൽ മല ദുരന്തത്തിന്റെ മോഡൽ ചെയ്യാനാണ് അടുത്ത പ്ലാൻ അതിന് ഏതെങ്കിലും ക്ലബ്ബുകളുടെയോ, സംഘടനകളുയുടെയോ സഹകരണം ആവശ്യമാണ് ആണ്. വരും വർഷങ്ങളിൽ ആരെങ്കിലും മുൻപോട്ടു വന്നാൽ പുൽക്കൂട് നിർമ്മാണത്തിന് തയ്യാറാണെന്ന് സുനിൽ അറിയിച്ചു.