കേരളത്തിൽ ബിജെപി ഭരിക്കുന്ന അപൂർവ പഞ്ചായത്തുകളിലൊന്നാണ് പാലാ നിയോജക മണ്ഡലത്തിലെ മുത്തോലി.കഴിഞ്ഞ 5 വർഷം പാർട്ടി തന്നിലേൽപ്പിച്ച ദൗത്യം ഭംഗിയായി നിര്വഹിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് രഞ്ജിത്ത് ജി മീനാഭവൻ എന്ന ഈ ജനകീയ പഞ്ചായത്ത് പ്രസിഡണ്ട്.അർഹതയ്ക്കുള്ള അംഗീകാരമായി അദ്ദേഹത്തെ ബിജെപി യുടെ സംസ്ഥാന കമ്മിറ്റിയിലും അംഗമാക്കി.

കഴിഞ്ഞ 5 വര്ഷം കൊണ്ട് മുത്തോലിയിൽ 26 കോടി 77 ലക്ഷം രൂപയാണ് പഞ്ചായത്തിൽ ചിലവഴിക്കാൻ സാധിച്ചത് .ഇതിൽ തന്നെ 11 കോടി പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നാണ് ചിലവഴിച്ചിട്ടുള്ളത് . 4 കോടി 68 ലക്ഷം രൂപാ മിച്ചമുള്ള കോട്ടയം ജില്ലയിലെ ഏക പഞ്ചായത്തും മുത്തോലി ആണെന്നുള്ളത് തികച്ചും അഭിമാനകരമെന്ന് പ്രസിഡണ്ട് രഞ്ജിത്ത് ജി മീനഭവൻ മീഡിയാ അക്കാദമിയിലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .
ആരോഗ്യ മേഖലയിൽ വൻ കുതിച്ചു ചാട്ടമാണ് നടത്തിയിട്ടുള്ളത് .2 കോടി 29 ലക്ഷം രൂപ ചിലവഴിച്ചു .മരുന്നുകൾക്കായി തന്നെ ഒരു വര്ഷം 12 ലക്ഷം രൂപ ചിലവഴിച്ചു .വൃദ്ധർക്കായി ക ട്ടില് മുതൽ കണ്ണട വരെ നൽകി.മറ്റൊരു പഞ്ചായത്തിനും ചെയ്യാനാവാത്ത സ്വാന്തനം പദ്ധതി നടപ്പിലാക്കി .60 കഴിഞ്ഞവർക്ക് വീട്ടിൽ ചെന്ന് പ്രഷർ ,ഷുഗർ ;കൊളസ്‌ട്രോൾ പരിശോധിക്കുവാനും വീടുകളിൽ മരുന്ന് എത്തിക്കുവാനും കഴിഞ്ഞു .ആംബുലൻസ് സൗകര്യം ജനകീയമാക്കിയത് വഴി ജനങ്ങൾക്ക് സൗജന്യമായി തന്നെ ആശുപത്രികളിൽ പോകുവാൻ കഴിഞ്ഞു .

കാർഷിക മേഖലയിൽ ഇക്കോഷോപ്പ് ;നെൽ കൃഷി വികസനം ഒക്കെയായി 70 ലക്ഷം രൂപാ ചിലവഴിച്ചു .മൃഗ സംരക്ഷണത്തിന്റെ ഭാഗമായി ക്ഷീര കർഷകർക്ക് നിരവധി ആനുകൂല്യങ്ങൾ നടപ്പിലാക്കി .സൊസൈറ്റിയിൽ പാൽ അളക്കുന്ന ക്ഷീര കർഷകർക്ക് മാത്രമേ ആനുകൂല്യം ലഭ്യമാക്കൂ എന്ന നിയമം മാറ്റി കാലിത്തീറ്റ സൗജന്യമായി നൽകി ;മരുന്നുകൾ എന്ന് വേണ്ട സമാനതകളില്ലാത്ത ആനുകൂല്യങ്ങളാണ് നൽകിയത് .ഹരിത കർമ്മ സേനയ്ക്ക് വരെ വാഹനം ലഭ്യമാക്കി .
പ്രധാന മന്ത്രിയുടെ ജലജീവൻ മിഷൻ പദ്ധതി പഞ്ചായത്തിൽ കാര്യക്ഷമമായി നടപ്പിലാക്കി .45 പദ്ധതികളിലായി എല്ലാവര്ക്കും കുടിവെള്ളം എത്തിച്ചു .3 കോടി രൂപ ഇതിലേക്കായി ലഭ്യമാക്കി .ഒന്നര കോടിയുടെ പദ്ധതി പൂർത്തിയായി വരുന്നു .പഞ്ചായത്തിൽ മുഴുവൻ കുടിവെള്ളം എത്തിക്കുവാൻ കഴിഞ്ഞെന്നതിൽ അഭിമാനമുണ്ട് .പ്രധാന മന്ത്രിയുടെ അഭിമാന പദ്ധതികളായ ഇൻഷുറൻസ് ;തുടങ്ങിയ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കി.ഗർഭിണികൾക്കും കുട്ടികൾക്കും നിരവധി പദ്ധതികൾ നടപ്പിലാക്കി .ലൈഫ് ഭാവന പദ്ധതിയിൽ അര്ഹതയുള്ളവർക്കെല്ലാം ഭവനം ലഭ്യമാക്കി ,.ഇതിനായി ഹഡ്കോയിൽ നിന്നും വായ്‌പ്പാ വരെയെടുത്തു.
വീട്ടമ്മമാർക്കായി പാചക മത്സരം നടത്തിയത് വൻ വിജയമായിരുന്നു .യോഗ പരിശീലനം കാര്യക്ഷമമാക്കി.മറ്റു പഞ്ചായത്തിൽ നടപ്പിലാക്കാത്ത ഭരണ ഘടന ശില്പി ഡോക്ടർ അംദേക്കറുടെ പ്രതിമ പഞ്ചായത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട് . പെരുമാറ്റച്ചട്ടം വരുന്നതിനു മുൻപേ അത് നടപ്പിൽ വരുത്തും . വൃദ്ധ ജനങ്ങൾക്കായി നടത്തിയ ടൂർ പ്രോഗ്രാം വൻ വിജയമായിരുന്നു .ഇത് വരെ വീടിൽ നിന്നും പുറത്തിറങ്ങാത്തവർ ആദ്യമായി ടൂറിസ്റ്റ് ബസ്സിൽ കയറിയവർ ,ആദ്യമായി ബോട്ടിൽ കയറിയവർ ഇതൊക്കെ ആയമായി അനുഭവിക്കാൻ കഴിഞ്ഞപ്പോൾ പലരും കരഞ്ഞു പോയി .സന്തോഷ കണ്ണീരാണ് പൊഴിഞ്ഞത്.ഞങ്ങൾ ബിജെപി ആണെങ്കിലും വികസനത്തിൽ രാഷ്ട്രീയം നോക്കിയില്ല.എല്ലാവരിലും വികസനം എത്തിച്ചു .ജനങ്ങളുടെ സന്തോഷ കണ്ണീരാണ് ഞങ്ങളുടെ പ്രതിഫലമെന്ന് മുത്തോലിയുടെ നായകൻ രഞ്ജിത്ത് ജി മീനാഭവൻ മീഡിയാ അക്കാദമിയുടെ എന്റെ നാട് ;എന്റെ നാടിൻറെ വികസനം എന്ന കാമ്പയിനിൽ പങ്കെടുത്തു കൊണ്ട് അറിയിച്ചു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ