പാലാ :സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ആണ് ജീവകാരുണ്യ സംഘടനകൾ നമ്മുടെ സമൂഹത്തിന് ചെയ്യുന്നത് എന്നു ഫ്രാൻസിസ് ജോർജ് എംപി
കാരുണ്യം സാംസ്കാരിക സമിതിയുടെ എട്ടാം വാർഷികം പാലാ വ്യാപാരി ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
നമ്മുടെ നാട്ടിൽ വൃക്ക രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വലിയൊരു സമൂഹം നമ്മുടെ ഇടയിൽ ഉണ്ട് അവർക്ക് വലിയ ആശ്വാസമാണ് കാരുണ്യം സാംസ്കാരിക സമിതി പോലുള്ള സംഘടനകളുടെ പ്രവർത്തനം എന്ന് ഫ്രാൻസിസ് ജോർജ് എംപി കൂട്ടിച്ചേർത്തു.
ആലീസ് മാണി സി കാപ്പൻ ഭദ്രദീപം തെളിയിച്ചു, പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു,സംഘടന പ്രസിഡണ്ട് പി എ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി ഷൈല ബാലു സ്വാഗതം പറഞ്ഞു,അഡ്വക്കേറ്റ് ബിനു പുളിക്കണ്ടം, കൗൺസിലർമാരായ , മായാ രാഹുൽ സിജി ടോണി. മേരി ദേവസ്യ ട്രഷറർ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ ; പ്രശാന്ത് പാലാ, സുനിൽ പാമ്പാടി, രാജീവ് ചന്ദ്രൻ,
ദേവസ്യ വിവി എന്നിവർ പ്രസംഗിച്ചു.