പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്ക് കുറഞ്ഞു. ദർശനം കാത്ത് നിൽക്കുന്ന തീർത്ഥാടകരുടെ നിര വലിയ നടപ്പന്തൽ പിന്നിട്ട് വനം വകുപ്പ് ഓഫീസ് പരിസരം വരെയായി.
ഇന്നലെ രാത്രി 11 ന് നടയടച്ചപ്പോൾ ക്യൂവിലുണ്ടായിരുന്ന മുഴുവൻ ഭക്തരും പതിനെട്ടാം പടി ചവിട്ടി ദർശനം നേടി. കഴിഞ്ഞ രണ്ടു ദിവസത്തെ അപേക്ഷിച്ച് ഇന്ന് വെർച്ചൽ ക്യൂ ബുക്കിംഗ് കുറവാണ്.