പാലാ.ടൗണിലെ തെരുവു നായ്ക്കളുടെ ആക്രമവും ,ശല്ലൃവും കാരണം കാല്‍നടക്കാര്‍ക്ക് സുരക്ഷിതമായ് സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥ ദിവസതോറും കൂടി വരികയാണ് .
കഴിഞ്ഞു ദിവസം ഫുട്പാത്തിലൂടെ എ റ്റി എം ലേയ്ക്കു പോയി ആളിന്‍റെ പിറകെ നായ്ക്കള്‍ കുട്ടുമായി ഓടി ചെല്ലുകമ്പോള്‍ തട്ടി പേടിച്ചു വീഴുകയുണ്ടായി മറ്റുയുള്ളവര്‍ ബഹളം വച്ചമ്പോള്‍ നായ്ക്കള്‍ പല ഭാഗത്തേയ്ക്ക് ചിതറി ഓടി.
തെരുവു നായ്ക്കളെ പാര്‍പ്പിക്കുവാനും ,സംരക്ഷിയ്ക്കുവാനും വേണ്ടി ഏഴു ലക്ഷം രുപ മുടക്കി പണിത് ക്കുടുകള്‍ ഉപയോഗിക്കുവാന്‍ കഴിയാതെ നായ്ക്കള്‍ ടൗണിന്‍റെ പല ഭാഗങ്ങളിലായി അലഞ്ഞു തിരിയുകയാണ് .ഇത് മുലം ടൗണിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകള്‍ക്കും ,മറ്റ് വഴി യാത്രക്കാര്‍ക്കും ടൗണിലൂടെ പേടിച്ചു വേണം നടക്കുവാന്‍.
കാല്‍നടക്കാരുടെ സുരക്ഷിത്വം ഉറപ്പാക്കുവാനും ,ടൗണില്‍ നിന്നും തെരുവു നായ്ക്കളെ നീക്കം ചെയ്യുന്നതിനും വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്നും പാലാ പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കല്‍ ആവശൃപ്പെട്ടു.