പാലാ :പാലാ പൊൻകുന്നം റൂട്ടിൽ വാഴെമഠം ഭാഗത്ത് ഗ്യാസ് ലോറി നിയന്ത്രണം വിട്ട് അപകടമുണ്ടായി .ഇന്ന് അതിരാവിലെയാണ് അപകടമുണ്ടായത് .ഗ്യാസ് കയറ്റി വന്ന ലോറിയുടെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം .
പരേതനായ മീശക്കുരുവിളയുടെ വീടിനാണ് സാരമായ തകരാർ പറ്റിയിട്ടുള്ളത് .അവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷ നിശ്ശേഷം തകർന്നിട്ടുണ്ട്.അപകടത്തിന് തൊട്ടു മുൻപ് വരെ ആൾക്കാർ അവിടെ ഉണ്ടായിരുന്നു.ഭാഗ്യം കൊണ്ടാണ് അവർ രക്ഷപെട്ടത്.ലോറിക്കാർ സുരക്ഷിതരാണ്.