Kerala

അപകടം കണ്ട ടോബിൻ കെ അലക്‌സ് ബഹളം വച്ചപ്പോൾ ലോറി നിർത്തി;പെട്ടെന്ന് ജോസ് കെ മാണിയുടെ ഗൺമാനും ;ഡ്രൈവറും ലോറിക്കടിയിൽപെട്ട് കുരുങ്ങി കിടന്ന യുവാവിനെ കോരിമാറ്റി:നടുക്കം മാറാതെ ടോബിനും ;നെൽസനും ;ജോസ് മൈലന്തറയും 

കോട്ടയം :പാലാ :അപകടം കണ്ട ടോബിൻ കെ അലക്‌സ് ബഹളം വച്ചപ്പോൾ ലോറി നിർത്തി;പെട്ടെന്ന് ജോസ് കെ മാണിയുടെ ഗൺമാനും ;ഡ്രൈവറും ലോറിക്കടിയിൽപെട്ട് കുരുങ്ങി കിടന്ന യുവാവിനെ കോരിമാറ്റി:ഇന്നലെ കണ്മുന്നിൽ നടന്ന അപകടത്തിന്റെ നടുക്കം മാറാതെ ടോബിനും ;നെൽസനും ;ജോസ് മൈലന്തറയും.

ജോസ് കെ മാണി എംപി യെ ഡൽഹിക്കു യാത്രയാക്കാനായി പോയി തിരിച്ചു വന്ന് ജോസ് കെ മാണിയുടെ വീടിന്റെ സമീപമുള്ള വൈക്കം റൂട്ടിലെ ആർ വി ജങ്ഷനിൽ  നിൽക്കുകയായിരുന്നു കേരളാ കോൺഗ്രസ് (എം)പാലാ  നിയോജക മണ്ഡലം പ്രസിഡണ്ടായ ടോബിൻ കെ അലക്‌സും;ജോസ് കെ മാണിയുടെ ഡ്രൈവറായ നെൽസൻ ജോസും ;ഗൺമാൻ ജോസ് മൈലന്തറയും.ഏകദേശം രാത്രി 11.40 ഓടെയാണ് തൊടുപുഴ ഭാഗത്ത് നിന്നും വന്ന ലോറി ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ ഇടിക്കുന്നത്.

യുവാക്കൾ വഴിയരുകിൽ സംസാരിച്ചു കൊണ്ട് നിൽക്കുകയാണെന്ന് പ്രചാരണം തെറ്റാണ്.ദൃശ്യങ്ങളിൽ ഇതൊക്കെ വ്യതമായി കാണാവുന്നതാണ് .യുവാക്കളെ ഇടിച്ചിട്ട് കുരുങ്ങിയ യുവാവിനെയും ബൈക്കും  വലിച്ചു കൊണ്ട് ലോറി മുന്നോട്ടു നീങ്ങിയപ്പോൾ ടോബിൻ കെ അലക്‌സ് പിറകെ ഓടിച്ചെന്നു ലോറി നിർത്തുവാൻ ആവശ്യപ്പെടുകയായിരുന്നു.ലോറി നിർത്തിയ സമയത്ത് കൂടെയുണ്ടായിരുന്ന ജോസ് കെ മാണിയുടെ ഗൺമാൻ ജോസ് മൈലന്തറയും.ഡ്രൈവർ നെൽസണും കൂടി യുവാവിനെ കോരി രക്ഷപെടുത്തി.

തുടർന്ന് ലോറി വീണു കിടന്ന യുവാവിന്റെ കാലിൽ കൂടി കയറ്റിയിറക്കി മ്യുന്നോട്ടു കുതിക്കുകയായിരുന്നു .വൈക്കം റൂട്ടിലാണ് ലോറി പോയത്.ഉടൻ തന്നെ രക്ഷാ  പ്രവർത്തനം ആരംഭിച്ചു ടോബിൻ കെ അലക്സിന്റെ കാറിൽ നോബി(25)യെയും.ജോസ് സാറിന്റെ കാറിൽ അലൻ (26)നെയും കയറ്റി ആശുതിപത്രിയിലേക്കു കുതിക്കുകയായിരുന്നു.ഇതിനിടെ കാറിൽ വച്ച് ടോബിൻ പാലാ സിഐ യെ വിവരം ധരിപ്പിച്ചു .എസ് ഐ ആയ ജോസ് കെ മാണിയുടെ ഗൺമാൻ ജോസ് സാർ രാമപുരം ; മരങ്ങാട്ടുപള്ളി പോലീസ് സ്റ്റേഷനിലും വിവരം ധരിപ്പിച്ചു .

പാലാ പോലീസ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി.രാമപുരം ;മരങ്ങാട്ടുപള്ളി പോലീസും ലോറി പിടിക്കാൻ രംഗത്തുണ്ടായിരുന്നു.ഏകദേശം എട്ടു കിലോമീറ്ററോളം അടിയിൽ കുരുങ്ങിയ ബൈക്കുമായി ലോറി യാത്ര തുടർന്നു .പിന്തുടർന്നെത്തിയ പോലീസ് കണ്ടത് ലോറി പോസ്റ്റിൽ ഇടിച്ചു നിൽക്കുന്ന അവസ്ഥയിലാണ് .പാലയ്ക്കാട്ടുമല കഴിഞ്ഞുള്ള ഇല്ലിക്കൽ താഴെയാണ് ലോറി ഇടിച്ചു നിന്നത്  .ലോറിയിൽ മദ്യ കുപ്പികളും പോലീസ് കണ്ടെടുത്തു .ഡ്രൈവറും സംഘവും ഓടി രക്ഷപെട്ടു.

യുവാക്കളിൽ  ഒരാളുടെ തലയ്ക്കും ;മറ്റൊരാളുടെ കാലിനുമാണ് ഗുരുതര പരിക്കേറ്റത്.മേവട സ്വദേശികളായ യുവാക്കളിൽ അലൻ ഇപ്പോഴും ഐ സി യു  വിലാണുള്ളത്.നോബിയെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട് .പാലാ പോലീസ് ലോറിയും ;ബൈക്കും സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട് .പരിക്കേറ്റു കിടന്ന യുവാക്കളെ ആംബുലൻസ്‌വരുന്നത് വരെ കാക്കാതെ ടോബിൻ കെ അലക്‌സിന്റെയും;ജോസ് സാറിന്റെയും കാറിൽ ഉടനെ ആശുപത്രിയിൽ എത്തിച്ചാണ് യുവാക്കളുടെ ജീവൻ രക്ഷിച്ചത്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top