നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ആദരാഞ്ജലികൾ അര്‍പ്പിച്ച് നടൻ മമ്മൂട്ടി. പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ എന്ന കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചാണ് മമ്മൂട്ടി ദുഃഖം പങ്കുവെച്ചത്.വാത്സല്യം, തനിയാവർത്തനം,
പല്ലാവൂർ ദേവനാരായണൻ, ഏഴുപുന്ന തരകൻ തുടങ്ങി നിരവധി സിനിമകളിൽ മമ്മൂട്ടിയുടെ നായകകഥാപാത്രങ്ങളുടെ അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടുണ്ട്. തനിയാവർത്തനത്തിലെ മമ്മൂട്ടി-കവിയൂർ പൊന്നമ്മ ക്ലെെമാക്സ് സീൻ ഇന്നും മലയാളികളുടെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നായാണ് സിനിമയും ഈ രംഗവും വിലയിരുത്തപ്പെടുന്നത്.