കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിലെ ഓണാഘോഷത്തിൽ വിശദീകരണം തേടി ഡയറക്ടർ.വയനാട് ഉരുൾപൊട്ടലിന്റെ പാശ്ചാത്തലത്തിൽ ഓണാഘോഷം പാടില്ലെന്ന ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ചാണ് മെഡിക്കൽ ഓഫിസർക്ക് നോട്ടീസ് അയച്ചത്.
വിവിധ കലാപരിപാടികളുമായി ഓണാഘോഷം നടത്തിയെന്ന് കണ്ടെത്തിയാണ് നടപടി.സമൂഹമാധ്യമങ്ങളിൽ ആഘോഷത്തിന്റെ വിവരങ്ങൾ അപ് ലോഡ് ചെയ്തതായി നോട്ടീസിൽ പറയുന്നു. സർക്കാർ നിർദേശം ലംഘിച്ച് ഓണാഘോഷം നടത്തിയ സാഹചര്യവും പരിപാടിയിൽ പങ്കെടുത്ത ജീവനക്കാരുടെ പേരും തസ്തികയും ഉൾപ്പെടുത്തിയുള്ള ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം ജില്ല മെഡിക്കൽ ഓഫിസറുടെ റിമാർക്സ് സഹിതം നൽകണമെന്നാണ് ആവശ്യം.