പാലാ :ഗവൺമെൻറ് ആയുർവേദ ആശുപത്രി, പാലാ നാഷണൽ ആയുഷ് മിഷനുമായി ചേർന്ന് 60 വയസ്സ് കഴിഞ്ഞവർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 10 ചൊവ്വാഴ്ച , പാലാ മുനിസിപ്പാലിറ്റി അങ്കണത്തിൽ വച്ച് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആണ് മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. ഈ പരിപാടിയിലേക്ക് നിങ്ങളേവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു. പരമാവധി ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ ഓരോ വാർഡിൽ നിന്നും പങ്കാളിത്തം ഉറപ്പാക്കാൻ സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
60 വയസ്സിന് മുകളിലുള്ളവരെ പങ്കെടുപ്പിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം.സൗജന്യ മരുന്നുകളും രക്ത പരിശോധനകളും (Hb, RBS) മെഡിക്കൽ ക്യാമ്പിൽ ലഭ്യമാകുന്നതാണ്.