Kerala

കത്തോലിക്ക കോൺഗ്രസ്‌ പാലാ രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ കാർഷിക സെമിനാറും , സൗജന്യ വിത്ത് വിതരണവും നടത്തി

 

കത്തോലിക്ക കോൺഗ്രസ്‌ പാലാ രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പത്താമത് അടുക്കളത്തോട്ടം മത്സരത്തിന്റെ കുറവിലങ്ങാട് സോൺ വിത്ത് വിതരണവും സെമിനാറും മണ്ണാറപ്പാറ സെന്റ് സേവിയർസ് പള്ളി ഹാളിൽ നടത്തി.

കോതനല്ലൂർ ഫൊറോന പ്രസിഡന്റ് ജോസഫ് ചിനോന്തുപറമ്പിലിന്റെ അദ്ധ്യഷതയിൽ കൂടിയ യോഗത്തിൽ മണ്ണാറപ്പാറ പള്ളിവികാരി ബഹു.ഫാ.ജോസ് വള്ളോംപുരയിടം ഉദ്ഘാടനം ചെയ്‌തു.രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽ,രൂപതാ പ്രസിഡന്റ് എമ്മാനുവൽ നിധിരി, രൂപതാ ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം,ഫാ. ജോസഫ് വല്ലുത്തടത്തിൽ,

രൂപതാ വൈസ് പ്രസിഡന്റ് ജോർജ് സി. എം., ഗ്ലോബൽ സെക്രട്ടറി ആൻസമ്മ സാബു,ബെന്നി പുത്തനങ്ങാടി,മാത്യു കൊട്ടാരത്തിൽ, രാജു അരുകുഷിപ്പിൽ, നിധിഷ് നിധിരീ തുടങ്ങിയവർ സംസാരിച്ചു. കർഷകവേദി ചെയർമാൻ ടോമി കണ്ണിറ്റുമ്യാലിൽ സെമിനാർ നയിച്ചു, കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top