Kerala

കെ.എസ് ആർ ടി സി രാമപുരം നാലമ്പലം സർവ്വീസ് ബുക്കിങ്ങ് തുടങ്ങി

കോട്ടയം :കർക്കിടക മാസത്തിൽ രാമപുരത്തെ നാലമ്പലങ്ങളിലേയ്ക്ക് കെ എസ് ആർ ടി സി നടത്തുന്ന സർവ്വീസുകളിലേയ്ക്ക് ബുക്കിങ്ങ് ആരംഭിച്ചു. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നുമായി ഈ തീർത്ഥാടന കാലത്ത് നൂറ്റി അമ്പതോളം സർവ്വീസുകൾക്കാണ് കെ. എസ് ആർ ടി സി തയ്യാറെടുക്കുന്നത്. ഭക്തജനങ്ങൾക്കും സംഘടനകൾക്കും മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. രാമപുരത്തെ നാലമ്പലങ്ങൾ തമ്മിലുള്ള ആകെ ദൂരം 18 കി.മി മാത്രമായതിനാൽ വളരെ കുറഞ്ഞ സമയം കൊണ്ട് ഉച്ചപൂജയ്ക്ക് മുൻപ് ദർശനം പൂർത്തിയാക്കാമെന്നുള്ളതിനാൽ ബുക്കിങ്ങിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നുണ്ടെന്നും തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങളൊരുക്കി വളരെ പെട്ടന്ന് ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന രീതിയിലാണ് സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നതെന്നും
കെ.എസ് ആർ ടി സി അധികൃതർ അറിയിച്ചു.

രാമപുരത്തെ നാലമ്പലദർശനത്തിന് ബജ്റ്റ് ടൂറിസത്തിന്റെ ഭാഗമായാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക്‌ ബുക്ക്‌ ചെയ്ത തീർഥാടകാരെയാണ് ksrtc പ്രത്യേക സർവീസുകളിൽ നാലമ്പലങ്ങിൽ എത്തിക്കുന്നത്. കർക്കിടക മാസത്തിന്റെ പുണ്യ നാളുകളിൽ ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘന ക്ഷേത്രങ്ങൾ ഒരേ ദിവസം ദർശനം നടത്തുന്ന ആചാരമാണ് നാലമ്പല ദർശനം. അൻപതു പേര് അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒന്നിച്ചു ബുക്ക്‌ ചെയുന്നതിനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്. സോണൽ co- ഓർഡിനേറ്റർ R അനീഷ്, കോട്ടയം -എറണാകുളം ജില്ലാ കോ -ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം എന്നിവർക്കാണ് രാമപുരം നാലമ്പലക്രമീകരണത്തിന്റെ ചുമതല.

ജൂലൈ 16 മുതൽ ആഗസ്റ്റ് 16 വരെയുള്ള തീർത്ഥടന കാലയളവിൽ KSRTC യാത്രികർക്ക് സുഗമമായ ക്ഷേത്ര ദർശന സൗകര്യം ഒരുക്കുന്നുണ്ട്. ജില്ലക്ക് വെളിയിൽ നിന്നും നിരവധി ആനവണ്ടികൾ ഈ കാലയളവിൽ രാപുരത്തെക്ക് എത്തിച്ചേരും, അകലെ നിന്ന് എത്തുന്ന KSRTC യാത്രികർക്ക്, കൂത്താട്ടുകുളം, പാലാ എന്നിവിടങ്ങളിലാണ് വിശ്രമം ഒരിക്കിയിരിക്കുന്നത്.

എരുമേലി 9447287735

പൊൻകുന്നം 9497888032

ഈരാറ്റുപേട്ട
9947084284
9497415696

പാലാ
8921531106
9447433090

വൈക്കം
9995987321
9744031240

കോട്ടയം
9400600530
8078248210

ചങ്ങനാശ്ശേരി
7510112360
8593027457

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top