Kerala

അഴിമതിയിൽ സി പി എംന് ഇരട്ടത്താപ്പും കബളിപ്പിക്കലും മാത്രം: റോയ് കെ പൗലോസ്

കലയന്താനി:അഴിമതികണ്ടുപിടിക്കപെട്ടപ്പോൾ സി പി എംന് ഇരട്ടതാപ്പുതീരുമാനവും ജനങ്ങളെ കബളിപ്പിക്കലുമാണ്നടപ്പാക്കുന്നതെന്ന് മുൻ ഡി സി സി പ്രസിഡന്റ്‌ റോയ് കെ പൗലോസ് പറഞ്ഞു. അർബൻ ബാങ്ക് അഴിമതിയിലും മുനിസിപ്പാലിറ്റി അഴിമതിയിലും കുറ്റക്കാരുടെ രാജിയിൽ വ്യത്യസ്ത തീരുമാനമാണ് സി പി എം സ്വീകരിക്കുന്നത്.

രാജിവെയ്ക്കാത്ത മുനിസിപ്പൽ ചെയർമാനെതിരെ അവിശ്വസപ്രമേയം അവതരിപ്പിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയും സി പി എം നേതാവായ അർബൻബാങ്ക് ചെയർമാനെ സംരക്ഷിച്ചുപോകുന്നതും ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും.സഹകരണ മേഖലയിലെ അഴിമ തിക്കെതിരെയും അർബൻ ബാങ്കിലെ പകൽ കൊള്ളക്കെതിരെയും യുഡിഎഫ് കലയന്താനി അർബൻ ബാങ്ക് ശാഖക്ക് മുൻപിൽ സങ്കടിപ്പിച്ച കൂട്ട ധർണ ഉത്കാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലയന്താനി ടൗണിൽ നടന്ന പ്രതിഷേധ മാർച്ച്‌ കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ ഉത്കാടനം ചെയ്‌തു.
ഇളംദേശം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ രാജു ഓടക്കൽ അദ്യക്ഷത വഹിച്ച കൂട്ട ധർണ്ണയിൽ യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ എൻ ഐ ബെന്നി, ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടോമി കാവാലം, ജാഫർഖാൻ മുഹമ്മദ്‌, കെ എം ഹംസ, കെ ഇ ജബ്ബാർ, ജോപ്പി സെബാസ്റ്റ്യൻ, ചാർളി ആന്റണി, തോമസ് മാത്യു കക്കുഴി,വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്ദു ബിജു, ആലക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജാൻസി മാത്യു, സി വി ജോമോൻ, ഫ്രാൻസിസ് കുറുന്തോട്ടിഎന്നിവർ പ്രസംഗിച്ചു.

കലയന്താനി ടൗണിൽ നടന്ന പ്രതിഷേധ മാർച്ചിന് സോയി പേടിക്കാട്ടുകുന്നേൽ, മോഹൻദാസ് പുതുശ്ശേരി, സോമൻ ആക്കപ്പടിക്കൽ,ബിനു ലോറെൻസ്,ആലക്കോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സനൂജ സുബൈർ, വി കെ കൃഷ്ണൻ, ഹെൻറി ജോർജ്, ലിഗിൽ ജോ, ബൈജു ജോർജ്, ജാൻസി ദേവസ്യ, ജോണി ചെറുവിൽ, ചാക്കോച്ചൻ കവളക്കാട്ട്, സൂസമ്മ കുര്യാക്കോസ്, ജിൻസ് മൈലാടി, ജിമ്മി കിഴക്കേക്കര, ജോൺ അമ്പനാട്ട്, ജോർജ് കലയന്താനി എന്നിവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top