Kerala

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന കുടുംബത്തിലെ മൂന്ന് പേർ മരണത്തിന് കീഴടങ്ങി

കോട്ടയം: സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന കുടുംബത്തിലെ മൂന്ന് പേർ മരണത്തിന് കീഴടങ്ങി. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് കുടുംബത്തിലാണ് നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്.

​കുടുംബത്തിലെ അമ്മ ജോസ്ന തോമസ് (43), മകൾ മറിയ തെരേസ തോമസ് (17) എന്നിവർക്ക് പിന്നാലെ ചികിത്സയിലായിരുന്ന അച്ഛൻ തോമസ് എബ്രഹാമും മരണമടഞ്ഞു. ഇതോടെ ഈ കുടുംബത്തിൽ ഇനി ശേഷിക്കുന്നത് ഇളയമകൻ അലൻ മാത്രമാണ്.

​കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കുടുംബം. ഗുരുതരാവസ്ഥയിലുള്ള ഇളയമകൻ അലൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ്.
​കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ കുടുംബത്തെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top