പോലീസിനെതിരെ വിമര്‍ശനവുമായി സിപിഐ....

Kerala

പോലീസിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം

Posted on

പോലീസിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. വേലി തന്നെ വിളവുതിന്നുന്ന സ്ഥിതിയിലേക്ക് അധഃപതിക്കാന്‍ അനുവദിക്കരുതെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. പല സംഭവങ്ങളിലും പോലീസ് ഉന്നതര്‍ സംശയനിഴലിലാണെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. ഒറ്റപ്പെട്ട അപഭ്രംശങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കുന്നത് ദുഖകരമാണ്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും സിപിഐ മുഖപത്രം പറയുന്നു.


മോന്‍സന്‍ മാവുങ്കല്‍ കേസ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതിലും പോലീസിനെതിരെ ജനയുഗം പ്രതികരിച്ചിരുന്നു. ഏറ്റവും പുതിയ സംഭവം മോഫിയയുടെ മരണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ന്റെ പങ്ക് ചെറുതല്ല എന്നാണ് ജനയുഗം പിണറായി സര്‍ക്കാരിന് ചൂണ്ടിക്കാണിക്കുന്നത്. മുന്‍പും പല കേസുകളിലും ഈ പോലീസ് ഉദ്യോഗസ്ഥന്‍ ആരോപണവിധേയനായിട്ടുണ്ട് ആ സമയത്ത് സ്ഥലം മാറ്റം നല്‍കി ഇയാളെ സംരക്ഷിച്ചതിനെയും സിപിഐ മുഖപത്രം കുറ്റപ്പെടുത്തുന്നു.
ഭാര്യയുടെ മരണത്തെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത കേസില്‍ ഇള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും സംരക്ഷിച്ചു പോരുന്ന നടപടിയാണ് തുടര്‍ന്നത്. പാര്‍ട്ടിക്കും മുന്നണിക്കും കേരളത്തിനും നാണക്കേടായി മാറി എന്നാണ് ജനയുഗം ആരോപിക്കുന്നത്. പ്രശ്‌നക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതില്‍ മുഖ്യമന്ത്രി പ്രത്യേക താല്‍പര്യം കാണിക്കുന്നതായും ജനയുഗം കുറ്റപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version