പാലാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിൻ്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത് ഫുഡ് ഫെസ്റ്റ് പാലാ പുഴക്കര മൈതാനിയിൽ ആരംഭിച്ചു. ജോസ് കെ മാണി എം.പിയാണ് ഉദ്ഘാടനം നടത്തിയത്.മാണി സി കാപ്പൻ എം.എൽ.എ സന്നിഹിതനായിരുന്നു.

പാലായുടെ തന്നെ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന യുവജന ശക്തിയാണ് ഈ ഫെസ്റ്റ് നിയന്ത്രിക്കുന്നതെന്നത് ആവേശകരമാണെന്ന് ജോസ് കെ മാണി എം.പി അഭിപ്രായപ്പെട്ടു. പണ്ട് താൻ മുൻകൈ എടുത്ത് നടത്തിയ പാലാ ഫെസ്റ്റിനെ ഓർമ്മിപ്പിച്ചു കൊണ്ടാണ് മാണി സി കാപ്പൻ പ്രസംഗിച്ചത്.പാലായുടെ ഒത്തൊരുമയുടെ ഉദാഹരണമായി ഈ ഫുഡ് ഫെസ്റ്റ് മാറട്ടെ എന്ന് മാണി സി കാപ്പൻ ആശംസിച്ചു.

ഏകദേശം 51 ഓളം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.
വി.സി ജോസഫ് ,ജോസ് കെ മാണി ,മാണി സി കാപ്പൻ ,തോമസ് പീറ്റർ ,തോമസ് മുതുപുന്നക്കൻ ,ബാബു കെ ജോർജ് ,ടോബിൻ കെ അലക്സ് ,ബിബിൻ ,ബെന്നി മൈലാടൂർ, ബൈജു കൊല്ലമ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.