പാലാ നഗരസഭയിലെ ഭരണ സമിതിയിൽ അസ്വാരസ്യം പുകയുന്നതിന്റെ ഭാഗമായി വൈസ് ചെയർപേഴ്‌സൺ സ്ഥാനം രാജി വയ്ക്കണമോ എന്ന് തീരുമാനിക്കേണ്ടത് യു ഡി എഫ് ഏകോപന സമിതിയാണെന്ന് നിലവിലെ വൈസ് ചെയർപേഴ്‌സൺ മായാ രാഹുൽ കോട്ടയം മീഡിയയോട് അഭിപ്രായപ്പെട്ടു .

ഈ വരുന്ന ജൂൺ 28 നാണു മായാ രാഹുൽ മുൻ ധാരണ പ്രകാരം രാജി വയ്‌ക്കേണ്ട ദിവസം.അതിനു ശേഷ സ്വതന്ത്ര മുന്നണിയിലെ ബിനു പുളിക്കക്കണ്ടമാണ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെന്റുക്കേണ്ടത് .പക്ഷെ ഈയടുത്തുണ്ടായ കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡ് പ്രശ്നത്തിൽ തട്ടി ധാരണകളെല്ലാം പുതുക്കുകയായിരുന്നു .

കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ആരോടും ചോദിക്കാതെയാണ് ഓട്ടോ റിക്ഷാ സ്റ്റാൻഡ് മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിൽ ഉള്ള സ്ഥലത്ത് അനുവദിച്ചതെന്ന് പറഞ്ഞു സ്വതന്ത്ര മുന്നണി ഉടക്കുണ്ടാക്കുകയും ഓട്ടോ റിക്ഷ സ്റ്റാൻഡ് അവിടെ നിന്നും മാറ്റുവാൻ സെക്രട്ടറിയെ കൊണ്ട് കേരളാ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു .

ഒടുവിൽ യു ഡി എഫ് ഏകോപന സമിതിയുടെ തീരുമാനപ്രകാരമാണ് ഓട്ടോ സ്റ്റാൻഡ് ഉചിതമായ സ്ഥലത്ത് പ്രവർത്തിക്കുവാൻ തീരുമാനിച്ചു പിരിഞ്ഞത് .കൊട്ടാരമറ്റം വാർഡ് കൗൺസിലർ ബിജു മാത്യൂസ് ഏക പക്ഷീയമായി ഓട്ടോ സ്റ്റാൻഡ് പ്രശ്നം കൈകാര്യം ചെയ്തെന്നു പറയുമ്പോൾ ബിജു മാത്യൂസ് പറയുന്നത് മറ്റൊന്നാണ്.ജനറൽ ആശുപത്രി ജങ്ഷനിലെ റൗണ്ടാന ആരോടും പറയാതെ വെട്ടി ചെറുതാക്കിയത് കൗണ്സിലി ചോദിച്ചിട്ടാണോ .
പാലാ കുരിശു പള്ളി കവലയിൽ കിടന്ന കേബിളുകൾ ജീവനക്കാരെ വിട്ട് ചെത്തി കണ്ടിക്കുകയും അത് മൂലം മണിക്കൂറുകളോളം പ്രാദേശിക കേബിളുകളുടെ പ്രക്ഷേപണം തടസ്സം നേരിടുകയും ചെയ്തത് ആരോടെങ്കിലും ച്ചപിടിച്ചിട്ടാണോ ഇവയൊക്കെ കൗണ്സിലി ചർച്ച ചെയ്തിരുന്നോ എന്നും ബിജു മാത്യൂസ് ചോദിക്കുന്നുണ്ട് .അത് കൊണ്ട് തന്നെ പുളിക്കക്കണ്ടം എഴുത്തുകാർ ടോണി തൈപ്പറമ്പിൽ ആയിരിക്കും പുതിയ വൈസ് ചെയർമാൻ എന്നും വാഴ്ത്തുകൾ എഴുതുന്നുണ്ട് .
നിലവിലെ ചെയർമാൻ ദിയ ഉന്നത പഠനത്തിനായി പോവുമ്പോൾ വൈസ് ചെയര്മാനാവുന്ന പിതാവിന് സ്വാഭാവികമായും ചെയർമാന്റെ ചുമതലയും ലഭിക്കും അങ്ങനെ ചെയർമാന്റെ ഡയസിൽ ഇരിക്കാം എന്നുള്ള തന്ത്രമാണ് പൊളിഞ്ഞിരിക്കുന്നതു .കൂടാതെ സ്വതന്ത്ര മുന്നണിയിലും ഭിന്നതകൾ രൂപം കൊണ്ടതായി സൂചനകളുണ്ട് .കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ബിനുവിനെ പ്രതിപക്ഷം നിശിതമായി വിമർശിച്ചിട്ടും കോൺഗ്രസിലെ ഒരാൾ പോലും ന്യായീകരിക്കാനെത്തിയില്ലെന്നതും ഭരണ മുന്നണിയിലെ ചേരി പോരിന്റെ ആഴം വ്യക്തമാക്കുന്നതാണ് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ