Kerala

കപ്പാട് പള്ളിയിൽ ജിപ്സം പ്ലാസ്റ്ററിംഗ് അടർന്നുവീണു; ആളുകളുണ്ടായിരുന്നെങ്കിലും , ആർക്കും ഗുരുതര പരിക്കില്ല

കപ്പാട്: കപ്പാട് പള്ളിയിൽ ജിപ്സം പ്ലാസ്റ്ററിംഗ് അടർന്നുവീണു. സംഭവസമയത്ത് പള്ളിയിൽ വിശ്വാസികൾ ഉണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ വലിയൊരു അപകടമാണ്  ഒഴിവായത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം.

മേൽക്കൂരയിലെ ജിപ്സം പ്ലാസ്റ്ററിംഗിന്റെ വലിയൊരു ഭാഗമാണ് പെട്ടെന്ന് താഴേക്ക് പതിച്ചത്. ഈ സമയം പള്ളിക്കുള്ളിൽ ആളുകൾ ഉണ്ടായിരുന്നു. പ്ലാസ്റ്ററിംഗ് അടർന്നു വീണതിനെത്തുടർന്ന് ചെറിയ രീതിയിൽ പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി.

തകരാറുകൾ പരിഹരിക്കാനും പള്ളിക്കുള്ളിലെ സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് പള്ളി അധികാരികളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന  വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top