Kerala

ഒടിഞ്ഞ ലാത്തി കഷണവുമായി എം.എൽ.എ നിയമസഭയിൽ : തമിഴ്നാട്ടിൽ നിന്നുമല്ല പോലീസിനെ ഇറക്കിയതെന്ന് രമേഷ ചെന്നിത്തല

തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ ലാത്തി ചാർജ് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം .വി ജോയ് ആണ് വിഷയം സഭയിൽ ചർച്ചയാക്കിയത്.

ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായിട്ടാണ് വി ജോയി സഭയിലെത്തിയത്.പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തമന്ത്രി നിലയ്ക്ക് നിർത്തണമെന്ന് ജോയ് ആവശ്യപ്പെട്ടു.

എന്നാൽ ഹോസ്റ്റലില്‍ നിന്ന് ബിയര്‍ കുപ്പി എറിഞ്ഞെന്ന് ആഭ്യന്തരമന്ത്രി മറുപടി നല്‍കി.താൻ തമിഴ്നാട്ടില്‍ നിന്ന് വേറെ പോലീസുകാരെ ഇറക്കിയിട്ടില്ലെന്നും പത്ത് വര്‍ഷം എല്‍ഡിഎഫ് ഭരിച്ച കാലത്തെ പോലീസ് തന്നെയാണ് ഇപ്പോഴുമുള്ളതെന്നും രമേശ് ചെന്നിത്തല മറുപടി നൽകി.

ഇതേതുടർന്ന് സഭയിൽ ബഹളം ഉയര്‍ന്നു.

പ്രമേയാവതരണം തള്ളിയതോടെ പ്രതിപക്ഷ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.തലസ്ഥാനത്തെ സംഘർഷം നിയമസഭയില്‍ ഉന്നയിച്ച് സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം.

ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും ബിജെപിക്കെതിരെയും പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്ന് ബിയര്‍ കുപ്പികള്‍ എറിയുകയും കൂക്കിവിളിക്കുകയും ചെയ്തത് എന്തിനെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ ചോദ്യമുന്നയിച്ചു.

ഗ്യാനേഷ് കുമാറിനെതിരായ സമരത്തെ പിന്തുണക്കേണ്ടവരാണ് ബിയർ കുപ്പി എറിഞ്ഞത്.കല്ലും പന്തങ്ങളും പരസ്പരം എറിഞ്ഞ് സംഘർഷം ഉണ്ടായെന്നും പോലീസ് ഉദ്യോഗസ്ഥർക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റുവെന്നും രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു.

എന്നാല്‍, കറണ്ട് പോയപ്പോഴാണ് കുട്ടികള്‍ കൂവിയതെന്ന് ജോയ് പരിഹസിച്ചു.കുട്ടികളെ പോലീസ് മൃഗീയമായി മർദിച്ചെന്നും, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റിനെ മൃഗീയമായി അടിച്ചൊതുക്കി

സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രതിപക്ഷം സഭയിൽ ഉയർത്തിക്കാട്ടി.
കൺഡോൺമെന്റ് എസ്ഐ ഗോകുലിനെതിരെയും വിമർശനമുയർന്നു.മന്ത്രിയുടെ സാന്നിധ്യത്തിലാണ് അതിക്രമം നടന്നത്.

മാധ്യമപ്രവർത്തകർക്ക് വരെ മർദ്ദനമേറ്റു.

ആംബുലൻസിനെ പോലും തടഞ്ഞു.ഗോകുൽ എന്ന എസ്ഐ 36 സെക്കൻഡ് കൊണ്ട് 24 തവണ വിദ്യാർത്ഥികളുടെ തലമണ്ട അടിച്ചുപൊട്ടിച്ചുവെന്നും വി ജോയ് ചൂണ്ടിക്കാട്ടി.

പോലീസ് സേനയിൽ ഇപ്പോഴുള്ളത് ക്രിമിനലുകളാണെന്ന വി ജോയിയുടെ പരാമർശത്തിന് പിന്നാലെ സഭയില്‍ ബഹളം ഉയര്‍ന്നു.പോലീസ് ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ ആഭ്യന്തര മന്ത്രി തയ്യാറാകണമെന്നും വി ജോയ് സഭയില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top