തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവെച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിന് വേണ്ടി പിടിവലി.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്കായി രമേശ് ചെന്നിത്തല, ബിനു ചുള്ളിയിലിനായി കെ സി വേണുഗോപാല്‍, കെ എം അഭിജിത്തിനായി എം കെ രാഘവനും ആവശ്യമുന്നയിച്ചിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനിയൊരാളെ പരിഗണിക്കുമ്പോള്‍ സാമുദായിക സമവാക്യങ്ങള്‍ പരിഗണിക്കണമെന്ന് ഒരു വിഭാഗവും വനിതകളെ പരിഗണിക്കണമെന്ന് ഒരു വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്. ജെ എസ് അഖില്‍, വി പി അബ്ദുള്‍ റഷീദ്, അരിതാ ബാബു എന്നിവരെയും പരിഗണിക്കമെന്ന ആവശ്യമുയരുന്നുണ്ട്.
