ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി യമുന റാണി. നടി അഭിനയിച്ച പല സിനിമ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ഇപ്പോൾ വിവാഹജാവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി. മക്കളുടെ നിർബന്ധപ്രകാരം എടുത്ത തീരുമാനമാണ് രണ്ടാം വിവാഹമെന്ന് യമുന റാണി പറഞ്ഞു.

പുതിയൊരാളെ ജീവിതത്തിലേക്ക് കൂട്ടുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രയാസകരമായ ഒന്നാണ്. മക്കൾ ഉള്ള സ്ത്രീകളാണെങ്കിൽ കൂടുതൽ പ്രതിസന്ധികളും കുത്തുവാക്കുകളും സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരും. അപ്പോൾ രണ്ട് പെൺമക്കളുടെ അമ്മയായ നടി യമുന റാണി അങ്ങനൊരു രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചാലുണ്ടാകുന്ന ഭവിഷത്ത് ഊഹിക്കാവുന്നതല്ലേയുള്ളു. ഏറെനാൾ ആലോചിച്ചശേഷമാണ് അഞ്ച് വർഷം മുമ്പ് യമുന വീണ്ടും വിവാഹിതയായത്. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് യമുനയെ വിവാഹം ചെയ്തത്. രണ്ട് പെൺകുട്ടികൾ അല്ലെ നിനക്ക്. എന്തിന് വേറെ കല്യാണം കഴിച്ചു എന്നാണ് വിവാഹ വാർത്ത അറിഞ്ഞെത്തിയ കുടുംബക്കാരും വേണ്ടപ്പെട്ടവരും യമുനയോട് ചോദിച്ചത്. പക്ഷെ മക്കൾ യമുനയെ കുറ്റപ്പെടുത്തിയില്ല.
അത് തന്നെയായിരുന്നു യമുനയ്ക്ക് മുന്നോട്ട് ജീവിക്കാനുള്ള ധൈര്യവും. തങ്ങൾ സെറ്റിൽഡായി കഴിയുമ്പോൾ അമ്മ ഒറ്റപ്പെട്ട് പോകരുതെന്ന നിർബന്ധം ആ മക്കൾക്കുണ്ടായിരുന്നു. മക്കളുടെ നിർബന്ധപ്രകാരം എടുത്ത തീരുമാനമാണ് രണ്ടാം വിവാഹമെന്ന് നടി തന്നെ പലയിടത്തായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദേവനുമൊത്തുള്ള ദാമ്പത്യം അഞ്ചാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് യമുന. 2020 ഡിസംബർ ഏഴിന് കൊലൂരിലെ മൂകാംബിക ക്ഷേത്രത്തിൽ ഞങ്ങളുടെ വിവാഹം നടന്നു. ഇവരുടെ ബന്ധം നീളില്ല എന്ന് പലരും പറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു. പക്ഷെ നമ്മൾ കൈ വിട്ടില്ല… ഹൃദയം പിടിച്ച് ഒരുമിച്ച് മുന്നോട്ട് നടന്നു. ഇന്ന് അതിന്റെ തെളിവായി ഞങ്ങൾ അഞ്ച് വർഷം പിന്നിട്ടിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ഞങ്ങളെക്കുറിച്ച് പല തെറ്റായ വാർത്തകളും പരന്നു. പിരിഞ്ഞുവെന്ന വാർത്തകളും ഉണ്ടായിരുന്നു. പക്ഷെ സത്യം അറിയുന്ന ഞങ്ങൾ മനസിനെ സമാധാനത്തിലാക്കി ചിരി മങ്ങാതെ… അതെല്ലാം കടന്ന് പോയി. ഞങ്ങളുടെ കുടുംബം… ഞങ്ങൾ രണ്ടുപേരും മൂന്ന് പെൺമക്കളുമാണ്. അവരാണ് ഞങ്ങളുടെ ശക്തിയും ധൈര്യവും. പരസ്പരം ബഹുമാനിക്കുകയും ഇടം കൊടുക്കുകയും മനസിലാക്കുകയും ചെയ്തതുകൊണ്ടാണ് ഞങ്ങളുടെ ബന്ധം ഇങ്ങനെ ഉറച്ചതായത്. ഇന്ന് ഞങ്ങളുടെ അഞ്ചാം വിവാഹ വാർഷികം. ജീവിതം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ബ്രഹ്മാണ്ഡത്തോട് ഹൃദയം നിറഞ്ഞ നന്ദിയും കൃതജ്ഞതയും എന്നാണ് വിവാഹ ദിവസം പകർത്തിയ ഫോട്ടോയ്ക്കൊപ്പം യമുന കുറിച്ചത്. സീരിയലിൽ യമുനയുടെ സഹതാരങ്ങളായിരുന്നവരും ആരാധകരുമെല്ലാം ആശംസകൾ നേർന്ന് എത്തി.
വളരെ ചെറിയ പ്രായം മുതൽ യമുന അഭിനയിക്കുന്നുണ്ട്. ഒരു സമയത്ത് കുടുംബം കഴിഞ്ഞിരുന്നത് യമുന അഭിനയിച്ചുണ്ടാക്കുന്ന പണം കൊണ്ടായിരുന്നു. വിവാഹശേഷമെങ്കിലും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം നടി ആഗ്രഹിച്ചിരുന്നു. പക്ഷെ മക്കളുടെ ജനനശേഷം ആദ്യ ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചു. പിന്നീട് കുറേ വർഷക്കാലത്തോളം യമുനയും മക്കളും ഒറ്റയ്ക്കായിരുന്നു. എല്ലാവരും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്റെ കൈയ്യില്‍ പണം ഉണ്ടായിരുന്നപ്പോള്‍. ഞാന്‍ എന്റെ കുടുംബത്തിന്റെ നട്ടെല്ല് തന്നെയായിരുന്നു അന്ന്.
എന്നെ നോക്കിയാല്‍ മക്കള്‍ തലയിലാവുമോ ഒന്നും ഇല്ലാത്ത കാലത്ത് എന്നെ ഏറ്റെടുത്താല്‍ അവര്‍ക്ക് കൊടുത്തത് എല്ലാം ഞാന്‍ തിരിച്ച് ചോദിയ്ക്കുമോ എന്നൊക്കെയായിരുന്നു ഓരോരുത്തരുടെയും ടെന്‍ഷന്‍. അപ്പോഴാണ് മക്കള്‍ ഇനിയൊരു വിവാഹം കൂടെ ചെയ്യണമെന്ന് നിര്‍ബന്ധിച്ചത്. രണ്ടാം വിവാഹം എന്റെ തീരുമാനമാണ്. ആദ്യത്തേത് എന്റേത് ആയിരുന്നില്ലെന്നാണ് കഴിഞ്ഞ കാലത്തെ കുറിച്ച് സംസാരിക്കവെ ഒരിക്കൽ യമുന പറഞ്ഞത്. യമുനയുടെ മൂത്ത മകൾ ഇന്ന് മെഡിസിന് പഠിക്കുകയാണ്.