ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബര്‍ട്ട് വദ്രയുടെയും മകനായ റൈഹാന്‍ വദ്ര വിവാഹിതനാകുന്നു. ദീര്‍ഘകാലത്തെ സുഹൃത്തും കാമുകിയുമായ അവീവ ബെയ്ഗുമായുള്ള റൈഹാന്റെ വിവാഹനിശ്ചയം കഴിഞ്ഞു.

ഏഴുവര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. വിപുലമായ വിവാഹനിശ്ചയ ചടങ്ങ് നാളെ രാജസ്ഥാനിലെ രണ്‍തംബോറില്‍ നടക്കുമെന്നാണ് വിവരം. വിവാഹം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്നും വിവരമുണ്ട്.