Kerala

ദുരന്തബാധിതരുടെ സ്വകാര്യത PR വര്‍ക്കിന് ഉപയോഗിക്കരുത്; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ദുരന്തബാധിതരുടെ സ്വകാര്യത പി ആര്‍ വര്‍ക്കിന് ഉപയോഗിക്കരുതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ പറഞ്ഞ വാക്ക് പാലിച്ചു. ആത്മാര്‍ത്ഥമായി ഒരു കാര്യം ശ്രമിച്ചാല്‍ അത് നടക്കും. മികച്ച കമ്പനികളെവെച്ചാണ് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എല്ലാ കാര്യങ്ങള്‍ക്കും പാണക്കാട് കുടുംബത്തിന്റെ ഒരു ടച്ച് ഉണ്ട്. അവര്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സത്യസന്ധത ഉണ്ടാകും. പറയുന്ന വാക്കിന് വിലയുണ്ടാകണം എന്ന് നിര്‍ബന്ധമുള്ള ആളുകളാണ്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സാദിഖലി ശിഖാബ് തങ്ങള്‍ നേരിട്ടാണ് നേതൃത്വം നല്‍കിയത്. വീട് നിര്‍മ്മാണത്തില്‍ യാതൊരു കുറവും ഉണ്ടാകരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

ചെലവ് കൂടിയാലും കുഴപ്പമില്ല, ക്വാളിറ്റിയില്‍ ക്രോംപ്രമൈസ് ചെയ്യരുതെന്നുണ്ടായിരുന്നു. അതുകൊണ്ട് മനോഹരമായി ചെയ്യാന്‍ പറ്റി. ഇനി കുറച്ച് പണികള്‍ കൂടി ചെയ്യാനുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top