Kerala

വന്യജീവി – പാമ്പുകടി സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭ മുഖപത്രമായ ദീപിക

വന്യജീവി – പാമ്പുകടി സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭ മുഖപത്രമായ ദീപിക. ഭരണസംവിധാനങ്ങൾ മകുടി ഊതുന്ന രാഷ്ട്രീയ പാമ്പാട്ടികൾ എന്നാണ് ദീപികയുടെ മുഖപ്രസംഗം.

വ​ന്യ​ജീ​വി​ക​ളും തെ​രു​വു​നാ​യ​ക​ളും വി​ഷ​സ​ർ​പ്പ​ങ്ങ​ളു​മ​ല്ല, അ​ധി​കാ​ര​ത്തി​ന്‍റെ മ​കു​ടി​യൂ​തു​ന്ന ഈ ​രാ​ഷ്‌​ട്രീ​യ പാ​ന്പാ​ട്ടി​ക​ളാ​ണ് ന​മ്മു​ടെ സ​ഹ​ജീ​വി​ക​ളെ കൊ​ല്ലു​ന്ന​ത്. മേ​യ് നാ​ലി​നെ​ങ്കി​ലും ഒ​രു സൂ​ര്യ​നു​ദി​ക്കു​മോ? എന്നാണ് വിമർശനം.

പാമ്പു​ക​ൾ​ക്കു സ​ർ​ക്കാ​രു​ണ്ട്, മ​നു​ഷ്യ​പു​ത്ര​ർ​ക്കു ശ​വ​പ്പെ​ട്ടിയും ഭരണപക്ഷവും പ്രതിപക്ഷവും കൊല്ലപ്പെടുന്ന മനുഷ്യരെ നോക്കി കള്ളക്കരച്ചിൽ നടത്തുകയാണ്. സ്വയരക്ഷയ്ക്ക് മനുഷ്യനെ കൊന്നാൽ സംരക്ഷണം കിട്ടുന്ന നാട്ടിൽ, ജീവനുവേണ്ടി മൃഗത്തെ തൊട്ടാൽ ജയിലിൽ അടയ്ക്കുന്ന സ്ഥിതി.പാമ്പുകളുടെ മു​ട്ട​പോ​ലും ഒ​രു പോ​റ​ലു​മേ​ൽ​ക്കാ​തെ വി​രി​യി​ച്ചു വ​ള​ർ​ത്തു​ന്ന ഈ ​ജ​ന​ദ്രോ​ഹ​വ​കു​പ്പി​ന്‍റെ ക​ഴി​ഞ്ഞ മാ​സ​ത്തെ ശമ്പളം കൊടു​ത്ത​ത് മു​ക​ളി​ൽ പ​റ​ഞ്ഞ മ​രി​ച്ച​വ​രു​ടെ നി​കു​തി​കൂ​ടി ചേ​ർ​ത്താ​ണ്.

അ​ടു​ത്ത മാ​സ​ത്തെ ശമ്പളം കൊ​ടു​ക്കേ​ണ്ട​ത് അ​വ​രു​ടെ ഉ​റ്റ​വ​രു​ടെ​യും നി​കു​തി​യി​ൽ​നി​ന്നെ​ടു​ത്ത്. എ​ത്ര നി​രു​ത്ത​ര​വാ​ദ​പ​ര​വും ആ​പ​ത്ക​ര​വു​മാ​യ രാ​ഷ്‌​ട്രീ​യ ഭ​ര​ണ​മാ​ണി​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top