തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി മുൻ മന്ത്രിയും എംഎൽഎയുമായ മഞ്ഞളാംകുഴി അലി.

രാഷ്ട്രീയത്തിന് അതീതമായി വി എസുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് അലി ഫേസ്ബുക്കിൽ കുറിച്ചത്.
പാര്‍ട്ടിയുമായി വേര്‍പിരിഞ്ഞശേഷവും വി എസുമായുള്ള വ്യക്തിബന്ധം തുടര്‍ന്നെന്നും മഞ്ഞളാകുഴി പറഞ്ഞു. പാർട്ടിയിലുള്ളപ്പോൾ താൻ വി എസ് പക്ഷമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
