കോട്ടയം: തിരുവാർപ്പിൽ കോൺഗ്രസ് പഞ്ചായത്തംഗം വോട്ടർ പട്ടികയിൽനിന്ന് പുറത്ത്.

തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്ത് 11-ാം വാർഡ് അംഗവും കോൺഗ്രസ് ആർപ്പൂക്കര ബ്ലോക്ക് വൈസ് പ്രസിഡന്റുമായ സുമേഷ് കാഞ്ഞിരത്തിന്റെ പേരാണ് വോട്ടർ പട്ടികയിൽനിന്ന് നീക്കംചെയ്തത്. താമസസ്ഥലങ്ങൾ സംബന്ധിച്ച കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നീക്കം.
ഭാര്യയ്ക്കും സഹോദരിക്കും ഉടമസ്ഥാവകാശം ഉള്ള വേളൂർ ഭാഗത്തെ വീട്ടിലേക്ക് സുമേഷ് സ്ഥിരതാമസം മാറ്റി എന്ന് കാണിച്ച് എൽഡിഎഫ് പ്രവർത്തകർ തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.

എന്നാൽ ഗ്രാമപ്പഞ്ചായത്തിൽനിന്ന് കെട്ടിടനിർമാണ അനുവാദം വാങ്ങി ഇദ്ദേഹം പഴയവീട് പൊളിച്ച് പുതിയ വീടിന്റെ നിർമാണം നടത്തിവരുകയാണ്.