Kerala

വോട്ടിന് കാശ് കേരളത്തില്‍ കാണാത്ത കാഴ്ച; യുഡിഎഫ് അനുകൂല കാറ്റെന്ന് രമേഷ് പിഷാരടി

കൊച്ചി: തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ കാറ്റാണെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി.

വോട്ടിന് കാശ് എന്നത് കേരളത്തില്‍ കാണാത്ത കാഴ്ചയാണെന്നും ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും രമേഷ് പിഷാരടി പ്രതികരിച്ചു. തൃപ്പൂണിത്തുറയിലാണ് രമേഷ് പിഷാരടി വോട്ട് ചെയ്തത്. കെ ബാബുവും പിഷാരടിക്കൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.

പണവും സാരിയും നല്‍കുന്നുണ്ട് എന്ന് അറിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നത് ഇപ്പോള്‍ മാത്രമാണ്. നിഴല്‍ എന്ന് പറയുന്നതിനോട് ഒന്നും പറയാന്‍ ഇല്ലെന്നും ജനങ്ങള്‍ക്ക് കണ്ടു കഴിയുമ്പോള്‍ കാര്യം മനസിലാകുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. താന്‍ ദുര്‍ബലനും അരാഷ്ട്രീയ വാദിയും എന്ന് പറയുന്നു. ദുര്‍ബലന്‍ ആണെങ്കില്‍ എന്തിനാണ് ഇത്രയും അധിക്ഷേപമെന്നും രമേഷ് പിഷാരടി ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top