തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി വിഎന്‍ വാസസവന്. പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി.

കുത്തഴിഞ്ഞ ഒരു പുസ്തകം കുത്തിക്കെട്ടി എല്ലാവര്ക്കും വായിക്കാന്‍ കഴിയുന്ന പുസ്തമാക്കി മാറ്റി. ഇങ്ങനെ ഒരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ലെന്ന് വിഎന്‍ വാസവന് പറഞ്ഞു.
തുടര്‍ച്ചയായി മുന്ന് പതിറ്റാണ്ടുകളോളം ഒരു സംഘടനയെ നയിച്ച് ചോദ്യം ചെയ്യാനാകാത്ത സംഘിയായി മുന്നോട്ട് പോകാന്‍ കഴിഞ്ഞ വ്യക്തിയാണ് വെള്ളാപ്പള്ളിയാണെന്നും വാസവന് പറഞ്ഞു.

എസ്എന്‍ഡിപി ശിവഗിരി യുണിയന്‍ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെള്ളാപ്പള്ളി നടേശന് നല്കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.