Kerala

എത്ര വേണമെങ്കിലും ട്രോളട്ടെ; വിഴിഞ്ഞത്ത് നേരത്തെയെത്തിയതിൽ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ട്രോളുകള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

താന്‍ നേരത്തെ വന്നതില്‍ രാജവംശത്തിലെ മരുമകന് സങ്കടമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ പരിഹസിച്ച് കൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഐഎമ്മുകാര്‍ മുഴുവനും തന്നെ ട്രോളുകയാണെന്നും എത്ര വേണമെങ്കിലും ട്രോളട്ടെയെന്നും അദ്ദേഹം പറഞ്ഞു.

‘കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സംശയമാണ്. ഞാന്‍ നേരത്തെ വന്നതില്‍ രാജവംശത്തിലെ മരുമകന് സങ്കടമാണ്. ഇനി എന്തു മാത്രം സങ്കടപ്പെടാന്‍ ഇരിക്കുന്നു. മരുമകന്‍ ഡോക്ടറെ കാണട്ടെ. സിപിഐഎമ്മുകാര്‍ മുഴുവനും എന്നെ ട്രോളുകയാണ്. എന്നെ ട്രോളട്ടെ, എത്ര വേണമെങ്കിലും ട്രോളിക്കോട്ടെ. ഈ ട്രെയിന്‍ വിട്ടു കഴിഞ്ഞു’ അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top