കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യമര്‍പ്പിച്ചതിന് പിന്നാലെ നടന് വിനായകനെതിരെ സൈബര്‍ ആക്രമണം.

മുന്‍പ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്ക് താഴെയാണ് അസഭ്യ കമന്റുകൾ നിറയുകയാണ്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്കെതിരെ നടൻ മുൻപ് നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ നടന് തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചു.