സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഗായകൻ കെ.ജെ. യേശുദാസിനുമെതിരെ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഇരുവരുടേയും പേര് എടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ അധിക്ഷേപം. യേശുദാസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പിന്റെ പേരില്‍ ഒട്ടേറെ പേർ വിനായകനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. നേരത്തെയും ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരെ അധിക്ഷേപിച്ചുകൊണ്ട് സമാനമായ അധിക്ഷേപ കുറിപ്പ് പങ്കുവെച്ചതിന് വിനായകനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിേക്ഷപിക്കുംവിധം സിനിമാ കോണ്‍ക്ലേവില്‍ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.


അതിനെതിരെയും വിനായകൻ രംഗത്ത് വന്നിരുന്നു .വിമാനത്തിൽ പോകുമ്പോൾ വിമാന ജീവനക്കാരോടും ;വിമാത്താവള ജീവനക്കാരോടും വഴക്കുണ്ടാക്കുന്നതു വിനായകന്റെ സ്ഥിരം ശൈലിയാണ് .ഈയടുത്ത കാലത്തായി നാട്ടുകാരെ ചീത്ത വിളിക്കുകയും ;നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തതും വിവാദമായിരുന്നു .