Kerala

വെള്ളിയേപ്പള്ളി ഷോറൂം ഉദ്‌ഘാടനത്തിനെത്തിയപ്പോൾ നേതാക്കന്മാരെല്ലാം ഗൃഹാതുര ഓർമ്മകളിൽ നീന്തി തുടിച്ചു

പാലാ :പഞ്ഞിക്കുന്നേൽ തൊമ്മച്ചനും ,വെള്ളിയേപ്പള്ളി കൊച്ചേട്ടനും ഒന്നിച്ചു കൊണ്ടാണ് പാലായിൽ 1950 ൽ വി പി ട്രേഡിങ് കമ്പനി തുടങ്ങിയത് .അക്കാലത്ത് പേരിൽ പുതുമയായിരുന്നെങ്കിലും പഞ്ഞിക്കുന്നേൽ തൊമ്മച്ചന്റെയും ,വെള്ളിയേപ്പള്ളി കൊച്ചേട്ടന്റെയും അക്ഷീണ പ്രയത്നത്തിൽ ആ പ്രസ്ഥാനം വളരുകയായിരുന്നു .

മാണി സി കാപ്പൻ തന്റെ ജെഷ്ട്ടനോട് വി പി എന്താണെന്നു ചോദിച്ചപ്പോൾ അദ്ദേഹം മാണിച്ചനോട് പറഞ്ഞു വെള്ളിയേപ്പള്ളി പഞ്ഞിക്കുന്നേൽ എന്നാണ് പൂർണ്ണ രൂപം എന്ന് .ഇപ്പോൾ 90 വയസായ മറ്റത്തിൽ വക്കച്ചനും ഗൃഹാതുര സ്മരണകൾ അയവിറക്കി .വി പി എന്നതിന് അന്നത്തെ പ്രായത്തിൽ തോന്നിയ ഹാസ്യ രൂപം അദ്ദേഹം പങ്കു വച്ച് .രണ്ടു പേരും ബിസിനസിൽ കൂടി കാശുണ്ടാക്കിയവരാണെന്നാണ് വക്കച്ചൻ ചേട്ടന്റെ പക്ഷം .

ജോസ് കെ മാണി പഴയ  പഞ്ഞിക്കുന്നേൽ വെള്ളിയേപ്പള്ളി കടയിൽ കുട്ടിയായിരിക്കുമ്പോൾ വന്ന കാര്യമാണ് ഓർത്തെടുത്ത് .കഴിഞ്ഞ വര്ഷം വെള്ളിയേപ്പള്ളി ബേബിച്ചന്  മികച്ച ജൈവ ഏലം കർഷകനുള്ള ദേശീയ അവാർഡ് കേന്ദ്ര മന്ത്രിയിൽ നിന്നും നേടിയപ്പോൾ ഒരു പാലാക്കാരന്  തന്നെയാണല്ലോ ലഭിച്ചത് എന്നതിൽ സന്തോഷിച്ച കാര്യവും അദ്ദേഹം പങ്കു വച്ചു.പാലായുടെ ഗതിവിഗതികളിൽ ഇരു കുടുംബവും സ്വാധീനം ചെലുത്തിയെന്നത് ജോസ് കെ മാണി കൂട്ടിച്ചേർത്തു .

റോഷി അഗസ്റ്റിനാവട്ടെ തന്റെ പിതാവിന്റെ കൊപ്രക്കളത്തിൽ നിന്നും ചക്കിൽ ആട്ടിയ വെളിച്ചെണ്ണ തലച്ചുമടായി പാലായിലെ പ്രമുഖ സ്ഥാപനങ്ങളിൽ നൽകിയതാണ് ഓർത്തെടുത്തത്.പഞ്ഞിക്കുന്നേൽ ,വെള്ളിയേപ്പള്ളി കടകളിലും ;അജന്ത പിള്ളേച്ചനും ;അശോക പിള്ളേച്ചനും ഒക്കെ നാടൻ വെളിച്ചെണ്ണ കൊടുത്തത്‌ പറഞ്ഞപ്പോൾ  പലർക്കും അതൊരു പുതിയ അറിവായിരുന്നു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top